Complaint | അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി; 2 അധ്യാപകര്‍ പിടിയില്‍

 


ദിസ്പുര്‍: (KVARTHA) അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ട് അധ്യാപകര്‍ പൊലീസ് പിടിയില്‍. അസമിലെ നബരംഗ്പൂര്‍ ജില്ലയിലാണ് സംഭവം. സര്‍കാര്‍ ഉടമസ്ഥതയിലുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ 11കാരിയെയാണ് സ്‌കൂളിലെ രണ്ട് അധ്യാപകര്‍ പീഡിപ്പിച്ചതെന്നാണ് ആരോപണം. 

പൊലീസ് പറയുന്നത്: എസ് സി, എസ് ടി വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ മകളെ ചൊവ്വാഴ്ച സ്‌കൂള്‍ സമയത്ത് ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചതായി കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു. 

Complaint | അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി; 2 അധ്യാപകര്‍ പിടിയില്‍

അധ്യാപകര്‍ മകളെ സ്‌കൂളിലെ ടോയ്ലറ്റില്‍ കൊണ്ടുപോയി അക്രമിക്കുകയായിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്ന് രണ്ട് അധ്യാപകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അധ്യാപകരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാലുടന്‍ ആവശ്യമായ നടപടി സ്വീകരിക്കും. 

അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ജില്ലാ വെല്‍ഫെയര്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ റിപോര്‍ട് ലഭിച്ചതിന് ശേഷം പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും നബരംഗ്പൂര്‍ കലക്ടര്‍ കമല്‍ ലോചന്‍ മിശ്ര വ്യക്തമാക്കി.

Keywords: News, National, National News, Crime, Plice, Case, Molestation, Minor Girl, Police Booked, Teacher, Molestation against minor girl; Police booked against two teacher.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia