Molestation Case | 15കാരനെ അശ്ലീലവീഡിയോ കാണിച്ച് പീഡിപ്പിച്ചെന്ന കേസ്; അറസ്റ്റിലായ 3 പേര്‍ റിമാന്‍ഡില്‍
മലപ്പുറം: (www.kvartha.com) 15കാരനെ അശ്ലീലവീഡിയോ കാണിച്ച് പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മൂന്നുപേര്‍ റിമാന്‍ഡില്‍. 2022 ജൂണ്‍മാസത്തിലും പിന്നീട് പലതവണയും കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് സെയ്തലവി (60), കോയാമു (60), അബ്ദുര്‍ ഖാദര്‍ (50) എന്നിവരെ വേങ്ങര പൊലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വേങ്ങര പൊലീസ് ഇന്‍സ്പെക്ടര്‍ എം മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലായിരുന്നു സംഭവത്തില്‍ അന്വേഷണം നടത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന 15കാരനെ സ്വന്തം ഓടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് അശ്ലീലവീഡിയോ കാണിച്ച് പീഡിപ്പിക്കുകയായിരുന്നു.
ഇതേ കുട്ടിയെ ബൈകില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതാണ് മറ്റൊരുകേസ്. കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതോടെ രക്ഷിതാക്കള്‍ വിവരം ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Keywords: Malappuram, News, Kerala, Case, Molestation, Boy, Arrest, Arrested, Crime, Remanded, Molestation against minor boy; 3 arrested.