Man arrested | വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായി പരാതി; യുവാവ് അറസ്റ്റില്‍
Jun 19, 2022, 17:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴ: (www.kvartha.com) വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മണ്ണഞ്ചേരി വലിയവീട് അനുഗ്രഹാലയ അമ്പാടി കണ്ണനെയാണ് (27) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ചെ 12.50 മണിയോടെ കാവുങ്കലിലെ ആശുപത്രിയിലാണ് സംഭവം.

കാലിന് സുഖമില്ലെന്ന് പറഞ്ഞ് ചികിത്സക്കായി ആശുപത്രിയില്‍ എത്തിയ ഇയാള്‍ വനിതാ ഡോക്ടര്‍ പരിശോധിക്കാന്‍ എത്തിയപ്പോള്‍ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിനൊപ്പം ആശുപത്രി ജീവനക്കാരെ മര്‍ദിക്കാനും ശ്രമിച്ചു. പിന്നീട് പൊലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ആശുപത്രിയില്‍ ബഹളമുണ്ടാക്കിയതിനും വനിതഡോക്ടറെ അതിക്രമിക്കാന്‍ ശ്രമിച്ചതിനുമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ മുമ്പും സമാനമായ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Alappuzha, News, Kerala, Doctor, Woman, Complaint, Molestation attempt, Arrest, Arrested, Crime, Molestation against female doctor; Man arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.