SWISS-TOWER 24/07/2023

17 വിദ്യാര്‍ഥിനികള്‍ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന കേസ്; സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com 08.12.2021) ഉത്തര്‍പ്രദേശ് മുസഫര്‍നഗറിലെ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനികളായ 17 പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍. യോഗേഷ് കുമാറാണ് അറസ്റ്റിലായത്. നവംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. സിബിഎസ്ഇ പ്രാക്ടിക്കല്‍ പരീക്ഷയുടെ പേരില്‍ 17 പെണ്‍കുട്ടികളോട് സ്‌കൂളില്‍ തങ്ങാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കിയശേഷമാണ് മാനേജര്‍ പീഡനത്തിനിരയാക്കിയതെന്നാണ് ആരോപണം.
Aster mims 04/11/2022

തൊട്ടടുത്ത ദിവസം പെണ്‍കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തി. സംഭവം പുറത്തുപറഞ്ഞാല്‍ വീട്ടുകാരെ കൊലപ്പെടുത്തുമെന്ന് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു. വീട്ടിലെത്തിയ ശേഷം രണ്ടു പെണ്‍കുട്ടികള്‍ മാതാപിതാക്കളോട് സംഭവം വിവരിക്കുകയായിരുന്നു. പൊലീസില്‍ ആദ്യം പരാതി നല്‍കിയപ്പോള്‍ കേസെടുക്കാന്‍ തയാറായില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

17 വിദ്യാര്‍ഥിനികള്‍ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന കേസ്; സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍

കേസില്‍ മൊഴി നല്‍കാനായി ഇരകളായ രണ്ട് പെണ്‍കുട്ടികളെ പൊലീസ് കോടതിയില്‍ ഹാജരാക്കി. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു.

Keywords:  Lucknow, News, National, Case, School, Complaint, Arrest, Arrested, Case, Police, Crime, Molestation against 17 students; School manager arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia