12കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസ്; ഒളിവിലായിരുന്ന റേഷന്‍ കടയുടമ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കട്ടപ്പന: (www.kvartha.com 06.10.2021) 12കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന റേഷന്‍ കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശി സാബുവാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 21നാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കല്‍ വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയ സാബു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. കുതറി മാറി രക്ഷപ്പെട്ട പെണ്‍കുട്ടി പിത്യസഹോദരിയോട് കാര്യങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. 
Aster mims 04/11/2022

സംഭവത്തിന് ശേഷം സാബു ഒളിവിലായിരുന്നു. റേഷനിങ് മെഷീനില്‍ പഞ്ച് ചെയ്തില്ലെങ്കില്‍ കടയുടെ ലൈസന്‍സ് നഷ്ടപ്പെടുമെന്ന അവസ്ഥ ഉണ്ടായതോടെ സ്ഥലത്തെത്തിയ പ്രതിയെ ഡിവൈഎസ്പി വി എ നിഷാദ് മോഹന്റെ നിര്‍ദേശപ്രകാരം എസ്എച്ച്ഒ വിഷാല്‍ ജോണ്‍സണ്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

12കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസ്; ഒളിവിലായിരുന്ന റേഷന്‍ കടയുടമ അറസ്റ്റില്‍

Keywords:  Kattappana, News, Kerala, Case, Molestation, Crime, Arrest, Arrested, Girl, Court, Complaint, Molestation against 12 year old girl; One arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia