ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ശുചിമുറിയില്‍ പോയ യുവതി പീഡനത്തിനിരയായി; രണ്ടുപേര്‍ അറസ്റ്റില്‍
Feb 19, 2020, 15:03 IST
ഹരിയാന: (www.kvartha.com 19.02.2020) ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ശുചിമുറിയില്‍ പോയ 19 വയസുകാരിയായ യുവതി പീഡനത്തിനിരയായി. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ കര്‍ണാലിലാണ് സംഭവം. ഞായറാഴ്ച പാനിപ്പത്തില്‍നിന്നും സ്വദേശത്തേക്കു ബസില്‍ യാത്ര ചെയ്യുകയായിരുന്നു ദമ്പതികള്‍. യാത്രയ്ക്കിടെ ഒരു ബന്ധു ഫോണില്‍ വിളിച്ചതിനെത്തുടര്‍ന്ന് ഇരുവരും കര്‍ണാലിനെ ടോള്‍ പ്ലാസയ്ക്കു സമീപം ബസിറങ്ങി.
ഭര്‍ത്താവ് ബസ്റ്റോപ്പില്‍ കാത്തുനില്‍ക്കുന്നതിനിടെ ശുചിമുറിയിലേക്കു പോയ യുവതിയെ തിരിച്ചുവരുമ്പോള്‍ പുറത്തുകാത്തു നിന്ന രണ്ടു പുരുഷന്മാരില്‍ ഒരാള്‍ യുവതിയെ കത്തികാട്ടി യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അടുത്തുള്ള അടിപ്പാതയിലേക്കു കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പഞ്ചാബില്‍ നിന്നും ദമ്പതികള്‍ പാനിപ്പത്തിലുള്ള ബന്ധുവിനെ കാണാന്‍ പോയി തിരിച്ചുവരികയായിരുന്നു. ഞായറാഴ്ച രാത്രി 11 മണിക്കാണ് പീഡനം നടക്കുന്നത്. പീഡനത്തിനുശേഷം പ്രതികള്‍ തങ്ങളുടെ മൊബൈല്‍ ഫോണ്‍ യുവതിയുടെ സമീപത്തുതന്നെ ഉപേക്ഷിച്ച് പൊലീസിന് പ്രതികളെ തിരിച്ചറിയാന്‍ സഹായമായി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തു.

Keywords: News, National, Husband, Arrest, Arrested, Crime, Police, Woman, Molestation, Accused, Molestation; 2 arrested in Haryana
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.