ഭര്‍ത്താവിനൊപ്പം ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ മുങ്ങി

 


ADVERTISEMENT


ഇരിട്ടി: (www.kvartha.com 03.07.2020) ഭര്‍ത്താവിനൊപ്പം ചികിത്സക്കെത്തിയ യുവതിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ ചൊല്ലി കണ്ണൂരില്‍ രാഷ്ട്രിയ ആരോപണ- പ്രത്യാരോപണങ്ങള്‍ ശക്തമായി. ആരോപണ വിധേയനായ വ്യക്തി ആര്‍ എസ് എസുകാരനാണെന്നും ഇയാള്‍ക്ക് ഒളിവില്‍ പോകാനുള്ള സഹായങ്ങള്‍ ആര്‍ എസ് എസ് നല്‍കിയെന്നും സിപിഎം ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി ആരോപിച്ചു. എന്നാല്‍ ആരോപണ വിധേയനായ ഡോക്ടര്‍ക്ക് സംഘ് പരിവാറുമായി യാതൊരു ബന്ധമില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

ശിവസേനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് ഇദ്ദേഹമെന്നും ഡോക്ടറെ സംഘ് പരിവാര്‍ സംരക്ഷിച്ചിട്ടില്ലെന്നും രാഷ്ട്രീയ എതിരാളികള്‍ സംഘ് പരിവാറിന്റെ ചുമലില്‍ ആരോപണം കെട്ടി വയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ബിജെപി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ മുങ്ങിയിരിക്കുകയാണ്. ഇയാള്‍ക്കായി ശ്രീകണ്ഠാപുരം പൊലീസ് തെരച്ചില്‍ നടത്തിവരികയാണ്. ശ്രീകണ്ഠാപുരത്ത് എസ്എംസി ക്ലിനിക് നടത്തുന്ന ഡോക്ടര്‍ പ്രശാന്ത് നായിക് ലൈംഗികമായി തന്നെ ഉപദ്രവിച്ചപ്പോള്‍ നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു എന്ന് യുവതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് ഡോക്ടറെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് അറിയിച്ചു.

ഭര്‍ത്താവിനൊപ്പം ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ മുങ്ങി

കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി ചെവി വേദനയെടുത്തതിനാല്‍ ശ്രീകണ്ഠാപുരം ബസ്റ്റാന്റിന് പിറകിലെ എസ്എംസി ക്ലിനിക്കില്‍ എത്തിയത്. 11 മണിക്ക് വന്ന ഇവരെ ആദ്യം ചെവിയില്‍ മരുന്ന് ഉറ്റിച്ച് കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. പിന്നെ ബാക്കിയെല്ലാ രോഗികളും പോയ ശേഷമാണ് പരിശോധയക്ക് കയറ്റിയത്. അറ്റന്റര്‍ ആയ സ്ത്രീ മുറിക്കുള്ളിലേക്ക് പോയപ്പോഴായിരുന്നു കടന്ന് പടിച്ചതെന്ന് യുവതി പറയുന്നു. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും തെറ്റുചെയ്തിട്ടില്ലെന്നും ഡോക്ടര്‍ പ്രശാന്ത് നായിക് പറയുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് യുവതിയും ഭര്‍ത്താവും ആശുപത്രിയില്‍ ബഹളമുണ്ടാക്കിയെന്നും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് എസ്പിക്ക് പരാതി നല്‍കുമെന്നുമാണ് ഡോക്ടറുടെ വിശദീകരണം.

പ്രശാന്ത് നായ്ക് കുറ്റം ചെയ്‌തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്നും ഡോക്ടറുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും സിഐ പറഞ്ഞു. 13 കൊല്ലം മുമ്പ് ബംഗളൂരുവില്‍ നിന്നും കേരളത്തിലെത്തിയ പ്രശാന്ത് നായിക് പയ്യാവൂര്‍ കോഴിത്തുറ, ചുണ്ടപ്പറമ്പ്, കുറുമാത്തൂര്‍ എന്നിവിടങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കടന്നതിന് പയ്യാവൂരടക്കം കണ്ണൂരിലെ വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നാല് ക്രിമിനല്‍ കേസുകള്‍ നേരത്തെ ഉണ്ടായിരുന്നു. ഇതിനിടെ പരിശോധനക്കായി ക്ലിനിക്കിലെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ഡോക്ടറെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ടൗണില്‍ എസ്എംസി എന്ന സ്വകാര്യ ക്ലിനിക് നടത്തുന്ന ഡോക്ടര്‍ പ്രശാന്ത് നായിക്ക് ചികിത്സക്കെത്തിയ യുവതിയെ മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ചത്. ഇയാള്‍ക്കെതിരെ നേരത്തെയും പലരും ഇത്തരത്തിലുള്ള പരാതികളും ആരോപണങ്ങളുമായി മുന്നോട്ട് വന്നിരുന്നു. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഇയാള്‍ ഉന്നതരുമായി ബന്ധം ഉപയോഗിച്ച് പല കേസുകളില്‍ നിന്നും രക്ഷപ്പെടുകയാണ് ചെയ്തതെന്ന് ഡിവൈ എഫ് ഐ നേതാക്കള്‍ ആരോപിച്ചു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്‌ഐ ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

Keywords:  News, Kerala, Crime, Doctor, Woman, hospital, Treatment, BJP, CPM, RSS, Complaint, Arrest, Molest attempt against woman
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia