

● അഞ്ചൽ, ഓയൂർ എന്നിവിടങ്ങളിൽ വാടകക്ക് താമസിച്ചുകൊണ്ട് അജ്മൽ ഇത്തരം മോഷണങ്ങൾ നടത്തിയിരുന്നു.
● വിവിധയിടങ്ങളിൽ മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ട്'.
പുനലൂർ: (KVARTHA) ട്രെയിനിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. അജ്മൽ (26) എന്ന യുവാവ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി പാലരുവി ട്രെയിനിൽ തെങ്കാശി സ്വദേശിയായ ഒരു യാത്രക്കാരന്റെ മൊബൈൽ ഫോൺ അജ്മൽ മോഷ്ടിക്കവേയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത് ഇങ്ങനെ: 'അഞ്ചൽ, ഓയൂർ എന്നിവിടങ്ങളിൽ വാടകക്ക് താമസിച്ചുകൊണ്ട് അജ്മൽ ഇത്തരം മോഷണങ്ങൾ നടത്തിയിരുന്നു. മോഷ്ടിച്ച ഫോണുകൾ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഷോപ്പുകളിൽ വിൽക്കുകയായിരുന്നു പതിവ്. അജ്മലിനെതിരെ കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. വിവിധയിടങ്ങളിൽ മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ട്'.
എസ്.ഐ ശ്രീകുമാർ, സി.പി.ഒമാരായ ചന്ദ്രബാബു, മനു, ഷമീർ, വിനോദ് കുമാർ, പ്രേംകുമാർ, അരുണ്‍ മോഹൻ എന്നിവരടങ്ങിയ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചാണ് പ്രതിയെ പിടികൂടിയത്.
#MobileTheft #TrainCrime #AjmalArrested #KeralaPolice #CrimeNews #PublicSafety