വഴി ചോദിക്കാനായി വാഹനം നിര്‍ത്തിയ സന്യാസികള്‍ക്ക് മര്‍ദനമേറ്റതായി പരാതി; ആക്രമണം കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയ സംഘമെന്ന് തെറ്റിധരിച്ച്

 


ഭോപാല്‍: (www.kvartha.com 20.07.2021) വഴി ചോദിക്കാനായി വാഹനം നിര്‍ത്തിയ സന്യാസികള്‍ക്ക് മര്‍ദനമേറ്റതായി പരാതി. മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ ധന്നട് ഗ്രാമത്തിലാണ് സംഭവം. വഴി തെറ്റിയതിന് പിന്നാലെ വഴിയോരത്ത് കളിക്കുകയായിരുന്ന കുട്ടികളുടെ സമീപത്ത് വഴി ചോദിക്കാനായി വാഹനം വാഹനം നിര്‍ത്തി. എന്നാല്‍ കുട്ടികളോട് സംസാരിക്കാന്‍ ഒരുങ്ങിയപ്പോഴേയ്ക്കും സന്യാസിമാരേക്കണ്ട് കുട്ടികള്‍ നിലവിളിച്ചുകൊണ്ട് ഓടുകയായിരുന്നു. 

കുട്ടികള്‍ ഭയന്ന് ഓടുന്നതു കണ്ട നാട്ടുകാരാണ് പിള്ളേരെ തട്ടിക്കൊണ്ട് പോവുന്ന സംഘമാണ് വാഹനത്തിലുള്ളതെന്ന ധാരണയില്‍ മര്‍ദിച്ചത്. കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചുവെന്ന് പരാതിയുമായി ഇവരെ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവരികയായിരുന്നുവെന്നാണ് ധര്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് ദേവേന്ദ്ര പാട്ടീദര്‍ പറയുന്നത്.

വഴി ചോദിക്കാനായി വാഹനം നിര്‍ത്തിയ സന്യാസികള്‍ക്ക് മര്‍ദനമേറ്റതായി പരാതി; ആക്രമണം കുട്ടികളെ തട്ടിക്കൊണ്ട് പോകാനെത്തിയ സംഘമെന്ന് തെറ്റിധരിച്ച്

തുടര്‍ന്ന് സന്യാസികളുടെ പരാതിയിലും നാട്ടുകാരെടുത്ത ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും പൊലീസ് കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസ് എടുത്തു. കുട്ടികളെ തട്ടിക്കൊണ്ട് പോവുന്നവരെന്ന് ആരോപിച്ച് ഇതിനുമുന്‍പും സമാനമായ അക്രമം ധറില്‍ ഉണ്ടായിട്ടുണ്ട്. 

Keywords: Bhopal, News, National, Attack, Crime, Complaint, Police, Case, Children, Mob attacked sadhus on suspicion of being child lifters in Madhya Pradesh's Dhar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia