Arrest | 'എം കെ ഫൈസിയുടെ അറസ്റ്റ് ഫാസിസ്റ്റ് വേട്ട'; പ്രതികരിക്കാൻ ഭയന്ന് നിൽക്കുന്ന രാഷ്ട്രീയ പാർട്ടികളും നേതാക്കളും ഭീരുക്കളെന്ന് ശ്രീജ നെയ്യാറ്റിൻകര

 
MK Faizi's Arrest: Fascist Hunt
MK Faizi's Arrest: Fascist Hunt

Image Credit: Facebook/ Sreeja Neyyattinkara

● ഇന്ത്യയിൽ ഹിന്ദുത്വ ശക്തികൾ പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നു.
● ഇത് ഒരു കൃത്യമായ ആസൂത്രിത വേട്ടയാണ്.
● ആശങ്കപ്പെടുത്തുന്നത് ചുറ്റുമുള്ള മനുഷ്യരുടെ ഭയാനകമായ നിശബ്ദതയാണ്.

തിരുവനന്തപുരം: (KVARTHA) എസ് ഡി പി ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയുടെ അറസ്റ്റിനെതിരെ വിമർശനവുമായി പൊതുപ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. ഫാസിസ്റ്റ് വേട്ടയാടലാണ് നടക്കുന്നതെന്നും ഇതിനെതിരെ പ്രതികരിക്കാൻ ഭയന്ന് നിൽക്കുന്ന രാഷ്ട്രീയ പാർട്ടികളും നേതാക്കളും ഭീരുക്കളാണെന്നും ശ്രീജ നെയ്യാറ്റിൻകര തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.

ഇന്ത്യയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ ദേശീയ പ്രസിഡന്റിനെ ഫാസിസം വേട്ടയാടി പിടിച്ചിട്ട് രണ്ട് ദിവസങ്ങൾ പിന്നിടുന്നു. ഈ അറസ്റ്റ് ഒരു കൃത്യമായ ആസൂത്രിത വേട്ടയാണ്. ഫാസിസ്റ്റ് വേട്ട. ഈ വേട്ടയേക്കാൾ ആശങ്കപ്പെടുത്തുന്നത് ചുറ്റുമുള്ള മനുഷ്യരുടെ ഭയാനകമായ നിശബ്ദതയാണ്. ഇന്ത്യയെന്ന ജനാധിപത്യ-മതേതര രാജ്യത്ത് വംശങ്ങളുടെ ശവപ്പറമ്പ് നിർമ്മിച്ച് അതിൽ ഒരു ക്രൂരരാജാവ് തന്റെ സിംഹാസനം പണിതിരിക്കാൻ തുടങ്ങിയിട്ട് 11 വർഷങ്ങളാകുന്നു. 

അരക്ഷിതരായ മനുഷ്യരുടെ നിലയ്ക്കാത്ത നിലവിളി ശബ്ദങ്ങളാണ് ചുറ്റും. ദേശത്ത് നിന്ന് ആരുമല്ലാതായി പാഴാകാൻ ദേശത്തലവൻ വിധിച്ച നിസ്സഹായരായ മനുഷ്യരുടെ നെടുവീർപ്പുകളാണ് ചുറ്റും. മാതൃരോദനങ്ങളും സന്തതി പരമ്പരകളുടെ ആർത്തവിലാപങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു രാജ്യം. പ്രാണനിശ്വാസത്തിൽ പിടിമുറുക്കിയ ഭരണാധികാരിയുടെ ചോരക്കൈകളേക്കാൾ എന്നെ ഭയപ്പെടുത്തുന്നത് അത് നോക്കി നിശബ്ദത പാലിച്ച് നിൽക്കുന്ന ഭീരുത്വം പൂണ്ടൊരു ജനതയാണ്.

നികൃഷ്ടനായ ഭരണാധികാരിക്ക് മുന്നിൽ, അങ്ങേയറ്റം നികൃഷ്ടമായ ഭരണകൂടത്തിന് മുന്നിൽ മൂകഭീതിയും ചകിതനിശ്വാസങ്ങളുമായി വഴങ്ങി നിൽക്കുന്ന ജനത ആ നികൃഷ്ട ഭരണാധികാരിയും നികൃഷ്ട ഭരണകൂടവും നടത്തുന്ന ക്രൂരവേട്ടയ്ക്ക് പകരുന്ന ധൈര്യം ചെറുതല്ല. ഓരോ അനീതിയും സംഭവിക്കുന്നത് ജനതയുടെ ഭീരുത്വത്തിൽ നിന്ന് വേട്ടക്കാർ ആർജ്ജിച്ചെടുക്കുന്ന ധൈര്യത്തിൽ നിന്നാണ്. SDPI ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയെ ഫാസിസം വേട്ടയാടിയിരിക്കുന്നു. 

അത് അനീതിയാണ് എന്ന് പറയാനുള്ള ആർജ്ജവം പോലും കാണിക്കാത്ത രാഷ്ട്രീയ പാർട്ടികളെ, രാഷ്ട്രീയ നേതാക്കളെ, സാംസ്‌കാരിക നായകരേ, എഴുത്തുകാരേ, ആക്ടിവിസ്റ്റുകളേ, മനുഷ്യാവകാശ പ്രവർത്തകരേ, മത-സാമുദായിക നേതാക്കളേ ഭീരുക്കളാണ് നിങ്ങൾ. നിങ്ങളുടെ ഭീരുത്വത്തിൽ നിന്ന് അവർ ആർജ്ജിച്ചെടുക്കുന്ന ശക്തി ഒന്നുകൊണ്ട് മാത്രമാണ് ഇന്ത്യയിൽ ഹിന്ദുത്വ പുളയ്ക്കുന്നത് എന്ന് പറയാതിരിക്കാൻ വയ്യ. 

എത്രയെത്ര മുസ്ലിം ചെറുപ്പക്കാരെ, മനുഷ്യാവകാശ പോരാളികളെ, എത്രയെത്ര മുസ്ലിം ഇന്റലക്ച്വൽസിനെ ഹിന്ദുത്വ തടവറയിലേക്ക് എറിഞ്ഞിരിക്കുന്നു. എം.കെ ഫൈസിയിലൂടെ ഹിന്ദുത്വ ലക്ഷ്യം വയ്ക്കുന്നത് പ്രതിഷേധ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് എന്ന് ആർക്കാണ് അറിയാത്തത്? ഫാസിസ്റ്റുകൾക്കെതിരെയുള്ള ഈ മൗനം നമ്മുടെ രാജ്യത്തെ പൂർണ്ണമായും തകർക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും അവർ കുറിച്ചു.

'ഹിന്ദുത്വ ഭരണകൂടം ഇ.ഡിയെ ഉപയോഗിച്ച് വേട്ടയാടുന്നു'

രാജ്യവ്യാപകമായി എസ്.ഡി.പി.ഐ ഓഫീസുകളിൽ ഇ.ഡി. റെയ്ഡ് നടത്തുന്നതിനെതിരെ ശ്രീജ നെയ്യാറ്റിൻകര മറ്റൊരു പോസ്റ്റിൽ വിമർശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന, തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന, ജനപ്രതിനിധികളുള്ള ഒരു രജിസ്റ്റേർഡ് രാഷ്ട്രീയ പാർട്ടിയാണ് എസ്.ഡി.പി.ഐ എന്നും, ആ പാർട്ടിക്കെതിരെ ഹിന്ദുത്വ ഭരണകൂടം ഇ.ഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണെന്നും ശ്രീജ ആരോപിച്ചു.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് പോലെ എസ്.ഡി.പി.ഐയെയും നിരോധിക്കാൻ സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫാസിസ്റ്റ് വേട്ടയ്ക്കിരയാകുന്നത് ആരുമായിക്കോട്ടെ, രാഷ്ട്രീയ വിയോജിപ്പുകൾ മാറ്റിവെച്ച് ജനാധിപത്യ-മതേതര വിശ്വാസികൾ ഈ വേട്ടക്കെതിരെ ശബ്ദമുയർത്തണമെന്ന് ശ്രീജ ആവശ്യപ്പെട്ടു. ഇന്ന് ഈ ക്രൂര വേട്ടയ്ക്കെതിരെ മൗനം പാലിക്കുന്നത് നാളെ നമ്മളിലേക്കും ഫാസിസം കടന്നുവരാൻ കാരണമാകും. മുസ്ലീങ്ങളെയും, ക്രിസ്ത്യാനികളെയും, കമ്മ്യൂണിസ്റ്റുകളെയും മാത്രമല്ല, ഓരോ ഡെമോക്രാറ്റുകളെയും, ഓരോ സെക്യുലറിസ്റ്റുകളെയും, ഓരോ ഫെമിനിസ്റ്റുകളെയും, ഓരോ ലിബറലുകളെയും അവർ തേടിവരും. അതിനാൽ നിശബ്ദരായിരുന്നാൽ ലഭിക്കുമെന്ന് കരുതുന്ന പ്രിവിലേജ് ആർക്കും ലഭിക്കില്ലെന്നും ശ്രീജ കൂട്ടിച്ചേർത്തു.

തമിഴ്നാട്ടിലെ വിടുതലൈ ചിരുതൈകൾ കച്ചി നേതാവ് തോൽ തിരുമാവളവൻ, എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസിയുടെ അറസ്റ്റിനെതിരെ നടത്തിയ പ്രതിഷേധ പ്രസ്താവനയെ ശ്രീജ പ്രശംസിച്ചു. അദ്ദേഹം ഒരു അംബേദ്കറൈറ്റ് ആയതുകൊണ്ടാണ് സവർണ്ണ സാംസ്കാരിക ദേശീയത ലക്ഷ്യം വയ്ക്കുന്ന ഹിന്ദുത്വയെ പ്രത്യയശാസ്ത്രപരമായി പ്രതിരോധിക്കാൻ സാധിക്കുന്നത്. മനുസ്മൃതി സമൂഹത്തിനുണ്ടാക്കുന്ന അപകടത്തെക്കുറിച്ച് ബോധ്യപ്പെടുത്താൻ ഒരു ലക്ഷം മനുസ്മൃതി കോപ്പികൾ വിതരണം ചെയ്യാൻ തീരുമാനിച്ച വിടുതലൈ ചിരുതൈകൾ കച്ചിയുടെ നേതാവാണ് തോൽ തിരുമാവളവൻ. 

ഹിന്ദുത്വ ഫാസിസം അധികാര രൂപം പൂണ്ട് ശക്തി പ്രാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തിലും രാഷ്ട്രീയ പ്രതീക്ഷകൾ അസ്തമിക്കാതിരിക്കാൻ ചില മനുഷ്യരുടെ നിർഭയമായ രാഷ്ട്രീയ നിലപാടുകളിലെ സൗന്ദര്യം ധാരാളമാണെന്നും ശ്രീജ അഭിപ്രായപ്പെട്ടു. പ്രതിഷേധ ശബ്ദങ്ങളെ വേട്ടയാടിയും, നിരോധിച്ചും നിശബ്ദമാക്കാമെന്ന് കരുതുന്ന ഫാസിസ്റ്റുകൾ ഭീരുക്കളാണെന്നും ശ്രീജ കൂട്ടിച്ചേർത്തു.

MK Faizi's Arrest: Fascist Hunt

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:

ഇന്ത്യയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ ദേശീയ പ്രസിഡന്റിനെ ഫാസിസം വേട്ടയാടി പിടിച്ചിട്ട് ഇന്ന് രണ്ട് ദിനങ്ങൾ .....
എസ്‌ ഡി പി ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി അറസ്റ്റിലാണ്  .....
ഈ അറസ്റ്റ് ഒരു കൃത്യമായ ആസൂത്രിത വേട്ടയാണ്  ..  
ഫാസിസ്റ്റ് വേട്ട  ..  
ഈ വേട്ടയേക്കാൾ ആശങ്കപ്പെടുത്തുന്നത് ചുറ്റുമുള്ള മനുഷ്യരുടെ ഭയാനകമായ നിശബ്ദതയാണ്‌ ....
ഇന്ത്യയെന്ന ജനാധിപത്യ - മതേതര രാജ്യത്ത് വംശങ്ങളുടെ ശവ പറമ്പ് നിർമ്മിച്ച് അതിൽ ഒരു ക്രൂര രാജാവ് തന്റെ സിംഹാസനം പണിതിരിക്കാൻ തുടങ്ങിയിട്ട് 11 വർഷങ്ങളാകുന്നു  ...  
അരക്ഷിതരായ മനുഷ്യരുടെ നിലയ്ക്കാ നിലവിളി ശബ്ദങ്ങളാണ് ചുറ്റും  .. ദേശത്ത്  നിന്ന് ആരുമല്ലാതായി പാഴാകാൻ ദേശത്തലവൻ വിധിച്ച നിസഹായരായ മനുഷ്യരുടെ നെടുവീർപ്പുകളാണ് ചുറ്റും ..  
മാതൃ രോദനങ്ങളും, സന്തതി പരമ്പരകളുടെ ആർത്തവിലാപങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു രാജ്യം  .. 
പ്രാണ നിശ്വാസത്തിൽ പിടിമുറുക്കിയ ഭരണാധികാരിയുടെ ചോരക്കൈകളേക്കാൾ എന്നെ ഭയപ്പെടുത്തുന്നത് അത് നോക്കി നിശബ്ദത പാലിച്ച് നിൽക്കുന്ന ഭീരുത്വം പൂണ്ടൊരു ജനതയാണ് .... 
നികൃഷ്‌ടനായ ഭരണാധികാരിയ്ക്ക് മുന്നിൽ, അങ്ങേയറ്റം നികൃഷ്ടമായ ഭരണകൂടത്തിന് മുന്നിൽ മൂക ഭീതിയും, ചകിത നിശ്വാസങ്ങളുമായി വഴങ്ങി നിൽക്കുന്ന ജനത ആ നികൃഷ്ട ഭരണാധികാരിയും നികൃഷ്ട ഭരണ കൂടവും നടത്തുന്ന ക്രൂര വേട്ടയ്ക്ക് പകരുന്ന ധൈര്യം ചെറുതല്ല  .. 
ഓരോ അനീതിയും സംഭവിക്കുന്നത് ജനതയുടെ ഭീരുത്വത്തിൽ നിന്ന് വേട്ടക്കാർ ആർജ്ജിച്ചെടുക്കുന്ന ധൈര്യത്തിൽ നിന്നാണ് .. 
എസ്‌ ഡി പി ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഫാസിസം വേട്ടയാടിയിയിരിക്കുന്നു ..  അത് അനീതിയാണ് എന്ന് പറയാനുള്ള ആർജ്ജവം പോലും കാണിക്കാത്ത രാഷ്ട്രീയ പാർട്ടികളേ,  രാഷ്ട്രീയ നേതാക്കളേ,  സാംസ്‌കാരിക നായകരേ, എഴുത്തുകാരേ,  ആക്ടിവിസ്റ്റുകളേ, മനുഷ്യാവകാശ പ്രവർത്തകരേ, മത - സാമുദായിക നേതാക്കളേ ഭീരുക്കളാണ് നിങ്ങൾ  ..  നിങ്ങളുടെ ഭീരുത്വത്തിൽ നിന്ന് അവർ ആർജ്ജിച്ചെടുക്കുന്ന ശക്തി ഒന്ന് കൊണ്ട് മാത്രമാണ് ഇന്ത്യയിൽ ഹിന്ദുത്വ പുളയ്ക്കുന്നത് എന്ന് പറയാതിരിക്കാൻ വയ്യ ..  
എത്രയെത്ര മുസ്ലീം ചെറുപ്പക്കാരെ,  മനുഷ്യാവകാശ പോരാളികളെ , എത്രയെത്ര മുസ്ലീം ഇന്റലക്ച്വൽസിനെ ഹിന്ദുത്വ തടവറയിലേക്കെറിഞ്ഞിരിക്കുന്നു  ... എം കെ ഫൈസിയിലൂടെ ഹിന്ദുത്വ ലക്ഷ്യം വയ്ക്കുന്നത് പ്രതിഷേധ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് എന്ന് ആർക്കാണറിയാത്തത് .....?
ഫാസിസ്റ്റുകൾക്കെതിരെയുള്ള  ഈ മൗനം നമ്മുടെ രാജ്യത്തെ പൂർണ്ണമായും തകർക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല ...
ശ്രീജ നെയ്യാറ്റിൻകര

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Social activist Sreeja Neyyattinkara criticized the arrest of SDPI national president MK Faizi, calling it a fascist hunt and accusing political parties of being cowards.


#MKFaizi, #Arrest, #SDPI, #Fascism, #Politics, #SreejaNeyyattinkara

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia