കാണാതായ അമ്മയും മക്കളും വീടിനടുത്തുള്ള കാര്‍ ഗാരേജില്‍ മരിച്ച നിലയില്‍; കാമുകന്‍ അറസ്റ്റില്‍

 


ADVERTISEMENT

മില്‍വാക്കി: (www.kvartha.com 17.02.2020) കാണാതായ അമ്മയെയും മക്കളെയും വീടിനടുത്തുള്ള കാര്‍ ഗാരേജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫെബ്രുവരി ഒമ്പതു മുതല്‍ കാണാതായ അമേറ ബാങ്ക്‌സ്(29), മക്കള്‍ കമേറിയ ബാങ്ക്‌സ്(4), സാനിയ ബാങ്ക്‌സ്(5) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അമേറയുടെ കാമുകന്‍ അര്‍സല്‍ ഐവറിയെ പൊലീസ് ടെന്നിസിയില്‍ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കാണാതായ അമ്മയും മക്കളും വീടിനടുത്തുള്ള കാര്‍ ഗാരേജില്‍ മരിച്ച നിലയില്‍; കാമുകന്‍ അറസ്റ്റില്‍

പൊലീസ് ടെന്നിസിയിലെത്തി അര്‍സലിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഫെബ്രുവരി 16 ഞായറാഴ്ച ഇവരുടെ മൃതദേഹം വീട്ടിലെ ഗാരേജില്‍ ഉണ്ടെന്നുള്ള വിവരം ലഭിച്ചത്. ഇവരെ കാണാതായതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു. അര്‍സല്‍ ഐവറിയെക്കെതിരെ കേസ് ചാര്‍ജ് ചെയ്ത് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

കാണാതായ അമ്മയും മക്കളും വീടിനടുത്തുള്ള കാര്‍ ഗാരേജില്‍ മരിച്ച നിലയില്‍; കാമുകന്‍ അറസ്റ്റില്‍

Keywords:  News, World, Crime, Mother, Daughters, Death, Police, Case, Enquiry, Accused, Custody, Missing mother and daughters found dead
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia