SWISS-TOWER 24/07/2023

Arrested | 'അംഗന്‍വാടിയില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടികളെ തട്ടിക്കൊണ്ടുപോയ ശേഷം ചാക്കില്‍ കെട്ടി തള്ളി'; പ്രതികള്‍ പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്‌നൗ: (KVARTHA) കുട്ടികളെ ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ചാക്കില്‍ കെട്ടിയ നിലയില്‍ കുടുംബാംഗങ്ങളാണ് കുട്ടികളെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ എഘര ഗ്രാമത്തിലാണ് സംഭവം. 
Aster mims 04/11/2022

പൊലീസ് പറയുന്നത്: വീടിനടുത്തുള്ള ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന അംഗന്‍വാടിയിലാണ് അങ്കിത് (4), അനികേത് (4) എന്നീ കുട്ടികള്‍ പോകുന്നത്. രാവിലെ 10 മണിയോടെ സ്‌കൂള്‍ പരിസരത്ത് നിന്ന് ഇറങ്ങിയ കുട്ടികള്‍ വീട്ടില്‍ എത്തിയില്ല. കുട്ടികള്‍ സ്‌കൂള്‍ വിട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അങ്കണവാടിയില്‍ പോയി അന്വേഷിക്കുകയായിരുന്നു.

Arrested | 'അംഗന്‍വാടിയില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടികളെ തട്ടിക്കൊണ്ടുപോയ ശേഷം ചാക്കില്‍ കെട്ടി തള്ളി'; പ്രതികള്‍ പിടിയില്‍

തുടര്‍ന്ന് ഗ്രാമവാസികള്‍ വയലില്‍ തിരച്ചില്‍ ആരംഭിച്ചതോടെ ഇവരുടെ വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കരിമ്പ് തോട്ടത്തില്‍ പ്ലാസ്റ്റിക് ചാക്കിനുള്ളില്‍ കെട്ടിയ നിലയില്‍ അനികേതിനെ കണ്ടെത്തി. അങ്കിതും ഇതേ വയലില്‍ അല്‍പം അകലെ ഇരിക്കുന്നതായി കണ്ടെത്തി. കുട്ടികളെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ പൊലീസിനെ സമീപിക്കുകയും സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കുകയും ചെയ്തു. ഇതേ ഗ്രാമത്തിലെ തന്നെ നിവാസികളായ അച്ഛനെയും മകനെയുമാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
  
Keywords: Missing, Child, Sack, Rescued, Lakhimpur Kheri, UP, News, National, National News, Missing Child Stuffed Inside Sack Rescued In Lakhimpur Kheri.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia