Murder | തൊടുപുഴയിൽ നിന്ന് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി; ഒളിപ്പിച്ചിരുന്നത് പത്തടിയോളം താഴ്ചയുള്ള കുഴിക്കകത്ത്; ആസൂത്രിത കൊലപാതകമെന്ന് സൂചന


● 'കൊലപ്പെടുത്തിയത് മുൻ ബിസിനസ് പങ്കാളിയും ക്വട്ടേഷൻ സംഘവും ചേർന്ന്'
● 'തട്ടിക്കൊണ്ടുപോയി വാഹനത്തിൽ വെച്ച് അതിക്രൂരമായി മർദ്ദിച്ചു'
● 'മൃതദേഹം കണ്ടെത്തിയത് ഗോഡൗണിലെ മാൻഹോളിൽ നിന്ന്'
ഇടുക്കി: (KVARTHA) തൊടുപുഴയിൽ നിന്ന് മാർച്ച് 20-ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. ബിജുവിനെ കാണാനില്ലെന്ന് ഭാര്യ നൽകിയ പരാതിയെ തുടർന്ന് തൊടുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ബിജുവിന്റേത് കൊലപാതകമാണെന്ന് പൊലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു.
കലയന്താനി ചെത്തിമറ്റത്തെ ഒരു പഴയ കാറ്ററിംഗ് ഗോഡൗണിലെ മാൻഹോളിൽ നിന്നാണ് ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. പത്തടിയോളം താഴ്ചയുള്ള കുഴിക്കകത്താണ് മണ്ണുനീക്കം ചെയ്ത് ബിജുവിന്റെ മൃതദേഹം ഒളിപ്പിച്ചിരുന്നത്. ബിജുവിന്റെ മുൻ ബിസിനസ് പങ്കാളിയായ ജോമോന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ ഗോഡൗൺ. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ഈ കാറ്ററിംഗ് സ്ഥാപനം കുറച്ചുകാലം മുൻപ് അടച്ചുപൂട്ടിയിരുന്നു. പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്താനായത്.
സംഭവവുമായി ബന്ധപ്പെട്ട് ബിജുവിന്റെ ബിസിനസ് പങ്കാളിയായിരുന്ന ജോമോൻ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളത്തുനിന്നുള്ള ഒരു ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളാണ് മറ്റു രണ്ടുപേർ. സിസിടിവി ദൃശ്യങ്ങളുടെയും പ്രതികളുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ പിടികൂടിയത്. ബിജുവിനെ തട്ടിക്കൊണ്ടുപോയി വാഹനത്തിൽ വെച്ച് കൈകാലുകൾ കെട്ടി അതിക്രൂരമായി മർദ്ദിച്ചതിന് ശേഷം ഗോഡൗണിലെ മാൻഹോളിൽ തള്ളുകയായിരുന്നുവെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
ബിജു ജോസഫും ജോമോനും തമ്മിൽ കുറച്ചുകാലമായി ബിസിനസ് സംബന്ധമായ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി ജോമോൻ ഇതിനുമുമ്പും രണ്ടുതവണ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ബിജുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. ഏകദേശം മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം മാൻഹോളിലിട്ട ശേഷം കോൺക്രീറ്റ് ചെയ്തതായും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഇടുക്കി എസ്പി വിഷ്ണു പ്രദീപ് അറിയിച്ചു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
The body of Biju Joseph, who went missing from Thodupuzha on March 20th, has been found in a ten-foot deep pit inside a manhole at an old catering godown in Chethimattom. Police have confirmed it as a murder and have taken three people into custody, including Biju's former business partner Jomon and two members of a quotation gang from Ernakulam. Business disputes are suspected to be the motive.
#Thodupuzha #MissingPersonFoundDead #Murder #KeralaCrime #PoliceInvestigation #BusinessDispute