Arrested | 'അന്യസംസ്ഥാനത്തുള്ള കാമുകിയെ കാണാൻ പോകാൻ പണം വേണം; കട കുത്തിത്തുറന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന 105 മൊബൈൽ ഫോണുകൾ മോഷ്ടിച്ച് കൗമാരക്കാരൻ'; ഒടുവിൽ പിടിയിൽ
Jan 16, 2023, 12:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റാഞ്ചി: (www.kvartha.com) പശ്ചിമ ബംഗാളിൽ താമസിക്കുന്ന കാമുകിയെ കാണാൻ പോകാൻ ജാർഖണ്ഡിലെ പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ 105 മൊബൈൽ ഫോണുകൾ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. ഏകദേശം 20 ലക്ഷം രൂപയാണ് ഈ മൊബൈൽ ഫോണുകളുടെ വില. മോഷണം നടന്ന കട ഉദ്ഘാടനം ചെയ്തത് ഒരു മാസം മുമ്പാണെന്നാണ് സൂചന. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപെടെ നാല് ആളുകളെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ചാക്കിൽ ഒളിപ്പിച്ച 97 മൊബൈൽ ഫോണുകൾ കണ്ടെടുത്തു. നാലു പ്രതികളും വിദ്യാർഥികളാണ്. കേസിൽ ഒളിവിലുള്ള രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
പൊലീസ് പറയുന്നത്
'ജനുവരി 13ന് രാവിലെയാണ് ചൈബാസയിലെ താംബോ ചൗക്കിലുള്ള കട കുത്തിത്തുറന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ചതായി ചൈബാസ പൊലീസിന് വിവരം ലഭിച്ചത്. ഇവിടെ നിന്ന് 105 മൊബൈലുകൾ മോഷണം പോയിട്ടുണ്ട്. മോഷ്ടിച്ച മൊബൈൽ ഫോണുകൾക്ക് 20 ലക്ഷം രൂപയോളം വില വരുമെന്ന് കടയുടമ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എസ്ഡിപിഒ ദിലീപ് ഖൽഖോയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 24 മണിക്കൂറിനുള്ളിൽ നാല് പ്രതികളെയും പിടികൂടി. എല്ലാവരേയും ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്. ആറ് സുഹൃത്തുക്കളുടെ സഹായത്തോടെ കടയുടെ ഷട്ടർ തകർത്ത് 105 മൊബൈലുകൾ മോഷ്ടിച്ചതായി പിടിയിലായ പ്രതി പൊലീസിനോട് പറഞ്ഞു.
പശ്ചിമ ബംഗാളിൽ താമസിക്കുന്ന കാമുകിയെ കാണാൻ വേണ്ടിയാണ് താൻ ഈ കുറ്റകൃത്യം ചെയ്തതെന്ന് പ്രതി വെളിപ്പെടുത്തി. കാമുകിയെ കാണാൻ പോകാൻ പണം വേണമായിരുന്നു. ഇതേതുടർന്നാണ് ഒരു മാസം മുമ്പ് തുടങ്ങിയ കടയിൽ മോഷണം നടത്താൻ പദ്ധതിയിട്ടത്. കേസിൽ അറസ്റ്റിലായ പ്രതികളിൽ രണ്ട് പേർ കോളേജ് വിദ്യാർഥികളും മറ്റ് രണ്ട് പേർ പ്രായപൂർത്തിയാകാത്തവരുമാണ്. രണ്ട് പേർ ഒളിവിലാണ്.
Keywords: News, National, Arrest, Arrested, Crime, shop, Minor took this big step when he did not have money to meet his girlfriend.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

