ആശാറാം: 3 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ പെണ്‍കുട്ടിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

 


റായ്പൂര്‍(ഛത്തീസ്ഗഡ്): മൂന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പ് റായ്പൂരില്‍ ആശാറാം നടത്തിയ സത്സംഗിനിടയില്‍ കാണാതായ പെണ്‍കുട്ടിയെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പെണ്‍കുട്ടിയെ കാണാതായതായി കേസ് ഫയല്‍ ചെയ്യുക മാത്രമാണ് പോലീസ് ചെയ്തത്.

എന്നാല്‍ ആശാറാമിന്റെ തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കേ ഈ കേസ് മാതാപിതാക്കള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു.

സയന്‍സ് കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സത്സംഗിനിടയിലാണ് പെണ്‍കുട്ടിയെ കാണാതായത്. മകള്‍ കൊല്ലപ്പെടുകയോ തട്ടിക്കൊണ്ടുപോകപ്പെടുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് മാതാപിതാക്കളുടെ നിഗമനം.

ആശാറാം: 3 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ പെണ്‍കുട്ടിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു
SUMMARY: Raipur(Chhattisgarh): The Chhattisgarh Police has started a probe to trace the whereabouts of a minor girl who vanished after attending self-styled godman Asaram Bapu's satsang in Raipur three years ago. The family of the minor girl had been running from pillar to post for the last three years, but Raipur police after filing a missing person complaint, did not do anything, her family members alleged.

Keywords: National news, Asharam, Sexual Assault, Kidnapping, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia