Murder | 'കണ്ണൂർ നഗരത്തിൽ അതിഥി തൊഴിലാളിയുടെ മരണം കൊലപാതകം'; 2 പേർ അറസ്റ്റിൽ

 
 Accused arrested in Kannur migrant worker murder case.
 Accused arrested in Kannur migrant worker murder case.

Photo: Arranged

● താണയിലെ ക്വാർട്ടേഴ്സിൽ സംഘർഷം നടന്നിരുന്നു.
● പോസ്റ്റ്‌മോർട്ടത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തി.
● അസം സ്വദേശികളായ രണ്ടുപേരാണ് അറസ്റ്റിലായത് 

കണ്ണൂർ: (KVARTHA) താണയിലെ വാടക ക്വാർട്ടേഴ്സിൽ അതിഥി തൊഴിലാളിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സഹപ്രവർത്തകരായ രണ്ടു പേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ സൈദുൽ ഇസ്ലാം (42), ഇനാമുൽ ഹുസൈൻ (30) എന്നിവരെയാണ് കണ്ണൂർ ടൗൺ സി ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. പശ്ചിമബംഗാൾ സ്വദേശി പ്രസൻജിത്ത് പോളിനെ (39) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

വ്യാഴാഴ്ച രാത്രി പ്രസൻജിത്തും ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രതികളും തമ്മിൽ സംഘർഷമുണ്ടായിരുന്നതായി പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായി. തലക്കും ദേഹത്തും അടിയേറ്റതിന്റെയും പരിക്കുകൾ ഉള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞതോടെയാണ് കൊലപാതകം സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് പ്രസൻജിത്തിനെ മൂക്കിൽ നിന്ന് ചോര വാർന്ന നിലയിൽ കണ്ടെത്തിയത്. കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.  പ്രസൻജിത്ത് ഏതാനും വർഷങ്ങളായി കണ്ണൂരിൽ പെയിന്റിംഗ് ജോലി ചെയ്തുവരികയായിരുന്നു.
പ്രസൻജിത്തിന്റെ മരണത്തെ തുടർന്ന് ക്വാർട്ടേഴ്സിലെ താമസക്കാരായ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐമാരായ പി.പി ഷമിൽ, വിനോദ്, അനുരൂപ്, കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ സ്ക്വാഡ് അംഗങ്ങളായ ഷൈജു, സി.പി നാസർ, ഷാജി, സമീർ സനൂപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഈ വാർത്ത പങ്കിടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

A migrant worker from West Bengal was murdered in his rented quarters in Thana, Kannur. Two of his co-workers from Assam have been arrested by the Kannur Town Police.

#KannurMurder #MigrantWorker #CrimeNews #KeralaPolice #Arrest #MurderCase

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia