Arrest | മൊറാഴയിൽ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്ന കേസിൽ സഹപ്രവർത്തകൻ അറസ്റ്റിൽ


● കൊല്ലപ്പെട്ടത് പശ്ചിമബംഗാളിലെ ബർദ്ദമാൻ സിമുഗുളാച്ചി സ്വദേശി ദലീം ഖാൻ.
● പ്രതി സുജോയ് കുമാറിനെ വളപട്ടണം പൊലീസാണ് പിടികൂടിയത്.
● കൊലപാതകത്തിന് കാരണം മദ്യപാനത്തിനിടെ ഉണ്ടായ തർക്കമെന്ന് പോലീസ്.
കണ്ണൂർ: (KVARTHA) മൊറാഴ കൂളിച്ചാലില്‍ അതിഥി തൊഴിലാളിയെ വെട്ടിക്കൊന്ന കേസിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ബര്‍ദ്ദാമന്‍ സിമുഗുളാച്ചി സ്വദേശി ദലീം ഖാന്‍ എന്ന ഇസ്മാഈലാണ് (33) കൊല്ലപ്പെട്ടത്. ഇതരസംസ്ഥാന തൊഴിലാളിയായ ഗുഡുവെന്ന് വിളിക്കുന്ന സുജോയ് കുമാര്‍ എന്നയാളാണ് ദലീംഖാനെ വെട്ടി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി എട്ടു മണിയോടെ ഇവര്‍ താമസിക്കുന്ന വാടക വീടിന്റെ ടെറസില്‍ വച്ചാണ് ദലീം ഖാനെ വെട്ടി കൊലപ്പെടുത്തിയത്. ഓട്ടോറിക്ഷയിൽ റെയിൽവെ സ്റ്റേഷനിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഓട്ടോറിക്ഷ ഡ്രൈവർ തന്ത്രപരമായി ഇയാളെ വളപട്ടണം സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
ഗുഡുവിനെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പ് പൊലീസിന് കൈമാറി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. ഇസ്മാഈലിൻ്റെ മൃതദ്ദേഹം തളിപ്പറമ്പ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
A migrant worker was hacked to death in Morazha, Kannur. Police have arrested his colleague in connection with the incident. The deceased has been identified as Dalim Khan, a native of West Bengal. The accused, Sujoy Kumar, was arrested while trying to escape.
#Kannur #Murder #Arrest #MigrantWorker #Crime #Kerala