SWISS-TOWER 24/07/2023

മാനസ കൊലപാതകം; രഖിലിന് തോക്ക് നല്‍കിയയാള്‍ പൊലീസ് പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 07.08.2021) കോതമംഗലത്ത് മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രഖിലിന് തോക്ക് നല്‍കിയയാള്‍ പിടിയില്‍. ബിഹാര്‍ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനു കുമാര്‍ മോദി (21) ആണ് പിടിയിലായത്. ബിഹാറില്‍ നിന്ന് കോതമംഗലം എസ്‌ഐയുടെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 
Aster mims 04/11/2022

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ സോനുവും സംഘവും ശ്രമിച്ചെങ്കിലും പൊലീസ് വെടിയുതിര്‍ത്തതോടെ ഇവര്‍ കീഴടങ്ങി. സോനു കുമാറിനെ മുന്‍ഗര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഹാജരാക്കി. തുടര്‍ന്ന് മജിസ്‌ട്രേട്ട് അശ്വിനി കുമാര്‍ കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലേക്ക് ട്രാന്‍സിറ്റ് വാറന്റ് അനുവദിച്ചു.

മാനസ കൊലപാതകം; രഖിലിന് തോക്ക് നല്‍കിയയാള്‍ പൊലീസ് പിടിയില്‍

രഖിലിനെ സോനുവിലേക്ക് എത്തിച്ച ഊബര്‍ ടാക്‌സി ഡ്രൈവറെ കേരള പൊലീസ് തിരയുന്നുണ്ട്. ജൂലൈ 30നായിരുന്നു കോതമംഗലം നെല്ലിക്കുഴിയില്‍ ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജന്‍ പി വി മാനസയെ രാഖില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിലും ആത്മഹത്യ ചെയ്തു.  

Keywords:  Kochi, News, Kerala, Police, Arrest, Arrested, Crime, Manasa death; Man arrested for giving gun to Rakhil
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia