Theft | 'ചെരുപ്പ് വാങ്ങാനെന്ന വ്യാജേന എത്തിയ യുവാക്കള്‍ കടയിലെ പണപ്പെട്ടിയില്‍ നിന്നും പണവുമായി കടന്നുകളഞ്ഞു'; പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ്
കോട്ടയം: (www.kvartha.com) ചെരുപ്പ് കടയിലെത്തിയ യുവാക്കള്‍ പണവുമായി കടന്നുകളഞ്ഞതായി പരാതി. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ചെരുപ്പ് കടയിലാണ് സംഭവം. 5,000ത്തോളം രൂപ നഷ്ട്ടമായതായി കടയില്‍ ഉണ്ടായിരുന്ന യുവാവ് പറഞ്ഞു. ഏറ്റുമാനൂര്‍ പൊലീസില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പെടെ പരാതി നല്‍കിയിട്ടുണ്ട്.
പൊലീസ് പറയുന്നത്: രണ്ട് യുവാക്കള്‍ ചെരുപ്പ് വാങ്ങാനെന്ന വ്യാജനെ കടയിലേക്ക് എത്തി. ഷൂസ് ലഭ്യമാണോയെന്ന് യുവാക്കളില്‍ ഒരാള്‍ കടയുടമയോട് ചോദിച്ചു. തൊട്ട് പിന്നാലെ കടയുടമ ഷൂസ് കാണിച്ച് നല്‍കുന്നതിനായി ഷെല്‍ഫിനടുത്തേക്ക് നീങ്ങി.
ഇതിനിടയിലാണ് മേശയ്ക്ക് സമീപം ഇരുന്ന യുവാക്കളില്‍ ഒരാള്‍ വലിപ്പ് തുറന്ന് പണം അടിച്ചുമാറ്റിയത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ പൊലീസ് ഉടന്‍ പിടികൂടും.
Keywords: Kottayam, News, Kerala, theft, Police, Crime, Men steal money from shoe shop.