Theft | 'ചെരുപ്പ് വാങ്ങാനെന്ന വ്യാജേന എത്തിയ യുവാക്കള്‍ കടയിലെ പണപ്പെട്ടിയില്‍ നിന്നും പണവുമായി കടന്നുകളഞ്ഞു'; പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ്

 


കോട്ടയം: (www.kvartha.com) ചെരുപ്പ് കടയിലെത്തിയ യുവാക്കള്‍ പണവുമായി കടന്നുകളഞ്ഞതായി പരാതി. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ചെരുപ്പ് കടയിലാണ് സംഭവം. 5,000ത്തോളം രൂപ നഷ്ട്ടമായതായി കടയില്‍ ഉണ്ടായിരുന്ന യുവാവ് പറഞ്ഞു. ഏറ്റുമാനൂര്‍ പൊലീസില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പെടെ പരാതി നല്‍കിയിട്ടുണ്ട്.

പൊലീസ് പറയുന്നത്: രണ്ട് യുവാക്കള്‍ ചെരുപ്പ് വാങ്ങാനെന്ന വ്യാജനെ കടയിലേക്ക് എത്തി. ഷൂസ് ലഭ്യമാണോയെന്ന് യുവാക്കളില്‍ ഒരാള്‍ കടയുടമയോട് ചോദിച്ചു. തൊട്ട് പിന്നാലെ കടയുടമ ഷൂസ് കാണിച്ച് നല്‍കുന്നതിനായി ഷെല്‍ഫിനടുത്തേക്ക് നീങ്ങി.

Theft | 'ചെരുപ്പ് വാങ്ങാനെന്ന വ്യാജേന എത്തിയ യുവാക്കള്‍ കടയിലെ പണപ്പെട്ടിയില്‍ നിന്നും പണവുമായി കടന്നുകളഞ്ഞു'; പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ്

ഇതിനിടയിലാണ് മേശയ്ക്ക് സമീപം ഇരുന്ന യുവാക്കളില്‍ ഒരാള്‍ വലിപ്പ് തുറന്ന് പണം അടിച്ചുമാറ്റിയത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ പൊലീസ് ഉടന്‍ പിടികൂടും.

Keywords: Kottayam, News, Kerala, theft, Police, Crime, Men steal money from shoe shop.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia