

● ബെംഗളൂരിൽ നിന്നാണ് എംഡിഎംഎ കടത്തിക്കൊണ്ടുവന്നത്.
● എംഡിഎംഎ കടത്താൻ ഉപയോഗിച്ചത് പുതിയ ഡ്യൂക്ക് ബൈക്കാണ്.
● പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
● കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലാണ് അന്വേഷണം നടന്നത്.
കണ്ണൂർ: (KVARTHA) അത്യാധുനിക ഡ്യൂക്ക് ബൈക്കിന്റെ എയർ ഫിൽറ്ററിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 18.639 ഗ്രാം എം.ഡി.എം.എയുമായി നിടിയേങ്ങ സ്വദേശിയായ യുവാവ് അറസ്റ്റിൽ. വി.എസ്. അമൃത് (28) എന്നയാളാണ് പിടിയിലായത്.
ഇരിട്ടി എസ്.ഐ എം.ജെ. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘവും റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് ടീമും ചേർന്നാണ് അമൃതിനെ പിടികൂടിയത്. വ്യാഴാഴ്ച വൈകുന്നേരം 5.40-ഓടെ കൂട്ടുപുഴയിൽ വെച്ച് നടന്ന വാഹനപരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്.

ബംഗളൂരിൽ നിന്ന് എം.ഡി.എം.എ കടത്താൻ ഉപയോഗിച്ചത് KL54L91224 എന്ന താത്കാലിക രജിസ്‌ട്രേഷനുള്ള പുതിയ ഡ്യൂക്ക് ബൈക്കാണ്. സി.പി.ഒ നിസാമുദ്ദീൻ, ഡ്രൈവർ ആദർശ്, ഡാൻസാഫ് ടീമിലെ എസ്.ഐ ജിജി മോൻ, സീനിയർ സി.പി.ഒമാരായ നിഷാദ്, ഷൗക്കത്തലി എന്നിവരും എം.ഡി.എം.എ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കണ്ണൂരിലെ ലഹരിക്കടത്തിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: A youth was arrested for smuggling MDMA in a Duke bike.
#MDMA #Kannur #DrugSmuggling #KeralaPolice #Crime #DukeBike