സിഗരറ്റ് പാക്കറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

 
Police seize MDMA hidden inside a cigarette pack in Kerala
Police seize MDMA hidden inside a cigarette pack in Kerala

Photo: Arranged

● പി.കെ. നാസറും സി.സി. മുബഷീറും പ്രതികൾ
● കതിരൂർ എസ്.ഐ. കെ. ജീവാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.
● രാത്രി പട്രോളിംഗിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തലശേരി: (KVARTHA) കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പൊന്ന്യം നായനാർ റോഡിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇരിക്കൂർ സ്വദേശികളായ രണ്ട് യുവാക്കൾ എം.ഡി.എം.എ.യുമായി പിടിയിലായി. 

പി.കെ. നാസർ (29), സി.സി. മുബഷീർ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 11.53 ഗ്രാം മാരകമായ മയക്കുമരുന്നായ എം.ഡി.എം.എ. കണ്ടെടുത്തു. 

കതിരൂർ എസ്.ഐ. കെ. ജീവാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം രാത്രി നടത്തിയ പട്രോളിംഗിനിടെയാണ് ഇവരെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച സ്കൂട്ടറിന്റെ മുൻവശത്തെ സിഗരറ്റ് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: Two young men from Irikkur were arrested in Kathiroor, Thalassery, with 11.53 grams of MDMA. The drug was found concealed in a cigarette packet in their scooter.

#KeralaDrugsCase, #Thalassery, #MDMASeizure, #YouthArrested, #DrugSmuggling, #KathiroorPolice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia