Crime | ഡ്രൈ ഫ്രൂട്ട്‌സ് കച്ചവടത്തിൻ്റെ മറവിൽ എംഡിഎംഎ വിൽപ്പന: കണ്ണൂരിൽ വ്യാപാരി അറസ്റ്റിൽ

 
Ashraf arrested with MDMA in Kannur
Ashraf arrested with MDMA in Kannur

Photo: Arranged

● 3.05 ഗ്രാം എം.ഡി.എം.എ. റെയ്ഡിൽ പിടിച്ചെടുത്തു.
● ബംഗളൂരുവിൽനിന്ന് കൊണ്ടുവരുന്ന ഡ്രൈ ഫ്രൂട്ട്‌സ് വിൽപനയുടെ മറവിലാണ് ലഹരി ഇടപാടുകൾ നടത്തിയിരുന്നത്.
● രണ്ട് വർഷത്തോളമായി പ്രതി അഷ്‌റഫ് ബങ്കണപറമ്പിലെ വാടകവീട്ടിൽ ഡ്രൈ ഫ്രൂട്ട്‌സ് വിൽപന നടത്തിവരികയാണ്.

കണ്ണൂർ: (KVARTHA) കൂടാളി ബങ്കണപറമ്പിൽ വാടകവീട് കേന്ദ്രീകരിച്ച് ഡ്രൈ ഫ്രൂട്ട്‌സ് കച്ചവടത്തിന്റെ മറവിൽ എം.ഡി.എം.എ. വിൽപന നടത്തിയിരുന്ന മൊത്തവ്യാപാരി അറസ്റ്റിലായി. അഷ്‌റഫ് (37) ആണ് പിടിയിലായത്. ഇയാൾ എം.ഡി.എം.എ. വിൽപന നടത്തുന്നതായി മട്ടന്നൂർ പൊലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എസ്.ഐ. ലിനേഷ്, സജീവൻ, സിവിൽ പൊലീസ് ഓഫീസർ വിനീഷ് എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി വാടകവീട്ടിൽ പരിശോധന നടത്തുകയായിരുന്നു. റെയ്ഡിൽ 3.05 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.

രണ്ട് വർഷത്തോളമായി അഷ്‌റഫ് ബങ്കണപറമ്പിലെ വാടകവീട്ടിൽ ഡ്രൈ ഫ്രൂട്ട്‌സ് വിൽപന നടത്തിവരികയാണ്. ബംഗളൂരുവിൽനിന്ന് കൊണ്ടുവരുന്ന ഡ്രൈ ഫ്രൂട്ട്‌സ് വിൽപനയുടെ മറവിലാണ് ഇയാൾ ലഹരി ഇടപാടുകൾ നടത്തിയിരുന്നത്. നാടിന്റെ സമാധാനം തകർക്കുന്ന ഇത്തരം ആളുകൾക്കെതിരേ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മട്ടന്നൂർ പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ഈ വാർത്ത എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തൂ.

A merchant, Ashraf, was arrested in Kannur for selling MDMA under the guise of a dry fruits business. He was operating from a rented house in Bankanaparambu, and 3.05 grams of MDMA were seized during the raid. He had been running the business for two years.

#MDMA, #DrugArrest, #KannurCrime, #MattannurPolice, #DrugTrafficking, #KeralaDrugs

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia