ലഹരിമരുന്ന് റാക്കറ്റുകൾക്ക് തിരിച്ചടി: തളിപ്പറമ്പിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ


● 39.6 ഗ്രാം എംഡിഎംഎ പിടികൂടി.
● ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചത്.
● പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്ത് നിന്ന് പിടികൂടി.
● 10,000 രൂപ പ്രതിഫലത്തിന് വിൽക്കാൻ ശ്രമം.
കണ്ണൂർ: (KVARTHA) തളിപ്പറമ്പിൽ വൻ ലഹരിമരുന്ന് വേട്ട. ഏകദേശം 60,000 രൂപ വിലവരുന്ന 39.6 ഗ്രാം എം.ഡി.എം.എയുമായി പി. ഹഫീസ് (31) അറസ്റ്റിലായി.
കഴിഞ്ഞദിവസം രാത്രി 11.20-ഓടെ തളിപ്പറമ്പ് നഗരസഭാ ബസ് സ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തുനിന്നാണ് ഇയാൾ പിടിയിലായത്. റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാൻസാഫ് ടീമാണ് ഹഫീസിനെ വലയിലാക്കിയത്.
ബെംഗളൂരിൽനിന്ന് എം.ഡി.എം.എ വാങ്ങി തളിപ്പറമ്പിലെ ഉപ ഏജന്റുമാർക്ക് 10,000 രൂപ പ്രതിഫലത്തിന് വിൽക്കാനെത്തിയതാണെന്ന് ചോദ്യം ചെയ്യലിൽ പോലീസ് കണ്ടെത്തി. മാസങ്ങളായി ഡാൻസാഫ് ടീം ഹഫീസിനെ നിരീക്ഷിച്ചുവരികയായിരുന്നു.
ഡാൻസാഫ് ടീം അംഗങ്ങളായ സീനിയർ സി.പി.ഒമാരായ അനൂപ്, ഷൗക്കത്ത്, സജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ ബസ് സ്റ്റാൻഡിൽനിന്ന് പിടികൂടിയത്. തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരി, പ്രൊബേഷനറി എസ്.ഐ വി. രേഖ, സി.പി.ഒ നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഈ ലഹരിവേട്ടയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Summary: Youth arrested in Taliparamba with MDMA, exposing Bengaluru drug link.
#MDMAArrest, #DrugBustKerala, #Taliparamba, #KeralaPolice, #AntiNarcotics, #Kannur