Student Arrested | ചോക്ലേറ്റില്‍ മിക്‌സ് ചെയ്ത് മയക്കുമരുന്ന് വില്‍പന; എംബിഎ വിദ്യാര്‍ഥി അറസ്റ്റില്‍
ഹൈദരാബാദ്: (www.kvartha.com) ചോക്ലേറ്റില്‍ മിക്‌സ് ചെയ്ത് മയക്കുമരുന്ന് വില്‍പന നടത്തിയെന്ന സംഭവത്തില്‍ എംബിഎ വിദ്യാര്‍ഥി അറസ്റ്റില്‍. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് യുഎസ് യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന 22 കാരനായ റിഷി സഞ്ജയ് മെഹ്ത മയക്കുമരുന്ന് വില്‍പന സജീവമാക്കിയതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: അസംസ്‌കൃത ചോക്ലേറ്റില്‍ ഹാഷ് ഓയില്‍ കലര്‍ത്തിയ ശേഷം ചോക്ലേറ്റ് ബാറുകള്‍ നിര്‍മിക്കുകയാണ് റിഷിയുടെ പതിവ്. 18നും 22നും ഇടയിലുള്ളവരായിരുന്നു പ്രധാന ഇടപാടുകാര്‍. വാട്‌സ്ആപ്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് വഴി പ്രത്യേകം കോഡുണ്ടാക്കിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. ഇടപാടുകാരെ കണ്ടെത്തിയ ശേഷം ഉബര്‍, റാപിഡോ എന്നിവ വഴി വിതരണം നടത്തും.
നാല് കിലോഗ്രാം അസംസ്‌കൃത ചോക്ലേറ്റില്‍ 40 ഗ്രാം ഹാഷ് ഓയില്‍ കലര്‍ത്തി 60 ചോക്ലേറ്റ് ബാറുകളാണ് നിര്‍മിക്കുക. ഇത് 5000 മുതല്‍ 10,000 രൂപക്ക് വരെ വില്‍പന നടത്തും. ചോക്ലേറ്റ് ബാറുകള്‍ കഴിച്ചാല്‍ ആറേഴ് മണിക്കൂര്‍ ലഹരിയില്‍ മയങ്ങിക്കിടക്കും. വിദ്യാര്‍ഥിയുടെ ഇടപാടുകാരായിരുന്നുവരെ കണ്ടെത്തി ലഹരി മുക്തരാക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.
Keywords: Hyderabad, News, National, Drugs, Arrest, Arrested, Crime, Police, Student, MBA Student Arrested In Hyderabad, Sold Chocolates Mixed With Drugs.