മയ്യിൽ പാവന്നൂരിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു

 
Memorial photo of Shibil Mashhood, the student who died in the scooter accident.
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● വ്യാഴാഴ്ച വൈകിട്ട് 5:30-നാണ് അപകടം സംഭവിച്ചത്.
● കനത്ത മഴയിൽ റോഡിൽ നിന്ന് വഴുതിയാണ് സ്കൂട്ടർ നിയന്ത്രണം വിട്ടത്.
● സി എം എ കോഴ്സ് പൂർത്തിയാക്കി ചെന്നൈയിൽ ഇൻ്റേൺഷിപ്പ് ചെയ്യുകയായിരുന്നു ഷിബിൽ.
● ബുധനാഴ്ചയാണ് ഷിബിൽ നാട്ടിൽ എത്തിയത്.
● കൂട്ടുകാരന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം.

കണ്ണൂർ: (KVARTHA) മയ്യിൽ പാവന്നൂർ മൊട്ടയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡിൽ തെറിച്ചു വീണ് യുവാവ് മരിച്ചു. കണ്ണൂർ സിറ്റി വെത്തിലപള്ളി വയൽ സ്വദേശിയും ആദികടലായി ലീഡേഴ്സ് കോളേജിന് സമീപം താമസക്കാരനുമായ സനയിൽ പി എം മഷ്ഹൂദിൻ്റെയും സുനീറയുടെയും മകൻ ഷിബിൽ മഷ്ഹൂദാണ് (20) മരിച്ചത്.

Aster mims 04/11/2022

വ്യാഴാഴ്ച വൈകിട്ട് 5:30-ന് പാവന്നൂർ മൊട്ട ജംഗ്ഷനിൽ നിന്നു കൊളോളം ഭാഗത്തേക്ക് സ്കൂട്ടർ ഓടിച്ചു പോകുമ്പോഴായിരുന്നു അപകടം. സി എം എ കോഴ്സ് പൂർത്തിയാക്കി ചെന്നൈയിൽ ഇൻ്റേൺഷിപ്പ് ചെയ്തു വരികയായിരുന്ന ഷിബിൽ ബുധനാഴ്ചയാണ് നാട്ടിൽ എത്തിയത്. കൂട്ടുകാരൻ്റെ വീട്ടിലേക്ക് പോവുകയായിരുന്നു ഷിബിൽ.

വ്യാഴാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയ്ക്കിടെ റോഡിൽനിന്ന് വഴുതി സ്കൂട്ടർ നിയന്ത്രണം വിടുകയായിരുന്നു. സഹോദരി: മർഹ മൻഹ. ഖബറടക്കം വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് ചിറക്കൽ കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

മയ്യിലിലുണ്ടായ ദാരുണമായ സ്കൂട്ടർ അപകടത്തെക്കുറിച്ചുള്ള ഈ വാർത്ത ഷെയർ ചെയ്യൂ. 

Article Summary: Student Shibil Mashhood (20) died in a scooter accident at Pavannur Motta in Mayyil, Kannur, due to loss of control in heavy rain.

#Kannur #Mayyil #Accident #RoadSafety #ShibilMashhood #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script