Theft | മട്ടന്നൂരില്‍ 2 വീടുകളില്‍ മോഷണം: ഉറങ്ങിക്കിടന്ന വയോധികമാരുടെ സ്വര്‍ണമാല കവര്‍ന്നതായി പരാതി
മട്ടന്നൂര്‍: (www.kvartha.com) മട്ടന്നൂര്‍ വെള്ളിയാംപറമ്പില്‍ വീട് കുത്തിതുറന്ന് കിടന്നുറങ്ങുകയായിരുന്ന വയോധികമാരുടെ സ്വര്‍ണമാല കവര്‍ന്നതായി പരാതി. വെളളിയാംപറമ്പ് പുള്ളിവേട്ടക്കൊരു മകന്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടിലാണ് കവര്‍ച നടന്നത്. ജ്യോതിസില്‍ വി പി പത്മിനി(74), ആര്‍ വി പങ്കജാക്ഷി (72) എന്നിവരുടെ സ്വര്‍ണമാലയാണ് പൊട്ടിച്ചത്. പത്മിനിയുടെ അഞ്ചു പവന്റെയും പങ്കജാക്ഷിയുടെ രണ്ടരപവന്റെയും മാലയാണ് കവര്‍ന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിതുറന്ന് അകത്തുകയറിയ മോഷ്ടാവ് കിടപ്പുമുറിയില്‍ കിടന്നു ഉറങ്ങുകയായിരുന്ന പത്മിനിയുടെയും പങ്കജാക്ഷിയുടെയും മാല കവരുകയായിരുന്നു. മാല പൊട്ടിക്കുന്നത് അറിഞ്ഞ പത്മിനി ബഹളം വച്ചതോടെ മോഷ്ടാക്കള്‍ ഇറങ്ങിയോടുകയായിരുന്നു. പത്മിനിക്ക് കഴുത്തിന് പരുക്കേറ്റിട്ടുണ്ട്. പത്മിനിയുടെ ഭര്‍ത്താവ് കുഞ്ഞപ്പ മരിച്ചതിന് ശേഷം ബന്ധുവായ പങ്കജാക്ഷി സഹായത്തിന് വീട്ടിലെത്തിയതായിരുന്നു.
സമീപത്തെ പി വി സുമേഷിന്റെ പഴയവീട്ടിലും മോഷണം നടന്നു. വീട്ടിനുള്ളിലെ സാധനങ്ങളും പുറത്തുവലിച്ചിട്ട നിലയിലാണ് മോഷണം നടന്ന വീടിനു സമീപത്തെ വീട്ടില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. മട്ടന്നൂര്‍ സിഐ എ കൃഷ്ണന്റെ നേതൃത്വത്തില്‍ പൊലീസ് മോഷണം നടന്ന വീടുകളിലെത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്നും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.
Keywords: Mattannur, News, Kerala, Complaint, Police, theft, Robbery, Crime, Mattannur: Theft in two houses.