SWISS-TOWER 24/07/2023

ബൈക്ക് അപകടത്തിൽ രണ്ട് പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്: മാതമംഗലത്ത് ദാരുണ സംഭവം

 
A photo of Vijayan who died in a bike accident in Mathamangalam, Kannur.
A photo of Vijayan who died in a bike accident in Mathamangalam, Kannur.

Photo: Special Arrangement

● അപകടകാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി.
● ബുധനാഴ്ച രാത്രിയാണ് അപകടം നടന്നത്.
● മരിച്ചവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
● അപകടവിവരം അറിഞ്ഞ് നാട്ടുകാർ സംഭവസ്ഥലത്തെത്തി.

പരിയാരം: (KVARTHA) കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് സമീപം മാതമംഗലത്ത് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന രണ്ടുപേർ ബൈക്കിടിച്ച് മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. എരമം-കടേക്കര മേച്ചറപാടി അങ്കണവാടിക്ക് സമീപം ബുധനാഴ്ച രാത്രി 11.45-നാണ് അപകടം നടന്നത്.

എരമം ഉള്ളൂരിലെ എം.എം. വിജയൻ (50), പുഞ്ഞുംപിടുക്ക രതീഷ് (40) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ ശ്രീദുലിനെ (27) പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Aster mims 04/11/2022

വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന വിജയനെയും രതീഷിനെയും അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. പുഞ്ഞുംപിടുക്ക ചന്തുക്കുട്ടി-മാവില മൂർക്കൻ വീട്ടിൽ നാരായണി ദമ്പതികളുടെ മകനാണ് വിജയൻ.

നിഷയാണ് ഭാര്യ. ഷമ്മിക്, സോംനാഥ് എന്നിവർ മക്കളാണ്. എം.എം. രാജൻ ഏക സഹോദരനാണ്. രതീഷ് അവിവാഹിതനാണ്. ബിന്ദു, സിന്ധു എന്നിവരാണ് സഹോദരിമാർ. ഇരുവരും കൂലിപ്പണിക്കാരാണ്.

മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

റോഡ് സുരക്ഷയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Two people died in a bike accident in Mathamangalam, while another was injured.

#BikeAccident #Kannur #Kerala #RoadSafety #Tragedy #Accident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia