Crime Investigation | മരോട്ടിച്ചുവടിലെ കൊലപാതകം: കൊല്ലം സ്വദേശി പിടിയില്‍
● മദ്യപാനവുമായി ബന്ധപ്പെട്ട തർക്കമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
● സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും പ്രതിയുടെ പങ്കാളിത്തം സ്ഥിരീകരിച്ചു.
കൊച്ചി: (KVARTHA) എളമക്കരയ്ക്ക് സമീപം മരോട്ടിച്ചുവടില്‍ വഴിയരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ ഒരാള്‍ പിടിയില്‍. ഇടപ്പള്ളി സ്വദേശിയായ പ്രവീൺ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഈ കേസിൽ കൊല്ലം സ്വദേശിയായ സമീർ എന്നയാളാണ് പൊലീസ് പിടിയിലായത്.
പൊലീസ് പറയുന്നതനുസരിച്ച്, മദ്യപാനത്തിനിടെ പ്രവീണുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ്. പ്രഭാത സവാരിയ്ക്കിറങ്ങിയവരാണ് യുവാവിന്റെ മൃതദേഹം മരോട്ടിച്ചുവട് പാലത്തിന് താഴെ കിടക്കുന്നത് കണ്ടത്. അക്രമണത്തിന് പ്രതി ഉപയോഗിച്ച പട്ടികയും വടിയുമടക്കം അവിടെ നിന്നും കണ്ടെത്തി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ, രാത്രിയിൽ ആ പ്രദേശത്ത് ഉണ്ടായിരുന്നവരെയെല്ലാം ചോദ്യം ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് രാത്രിയിൽ അടിപിടി നടന്നിരുന്നതായും അതിനുശേഷമാണ് കൊലപാതകം നടന്നതെന്നും ഏതാനും നാളുകളായി പ്രവീണ്‍ ഇതേ സ്ഥലത്ത് തന്നെയാണ് താമസിച്ചു വന്നിരുന്നതെന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു.
#CrimeNews, #MurderCase, #Kollam, #Marottichuvadu, #PoliceArrest, #Investigation