SWISS-TOWER 24/07/2023

മരിച്ചെന്ന് വരുത്തി കാമുകനൊപ്പം ഒളിച്ചോടിയ നടി ചെന്നൈയില്‍ പിടിയിലായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ മരിച്ചെന്ന് വരുത്തിതീര്‍ത്ത് കാമുകനൊപ്പം ഒളിച്ചോടിയ മറാത്തി നടി ആല്‍ക്ക പുനെവാര്‍ ചെന്നൈയില്‍ പിടിയിലായി. ഡിസംബര്‍ 27 മുതല്‍ ഇവരെ കാണാനില്ലെന്ന് അറിയിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. 48കാരിയായ നടിക്ക് രണ്ട് കുട്ടികളാണുള്ളത്. തന്റെ പകുതി വയസ് പ്രായമുള്ള യുവാവിനൊപ്പമാണ് ആല്‍ക്ക നാടുവിട്ടത്.
ഡിസംബര്‍ 27ന് ഉറാനില്‍ ഒരു സ്റ്റേജ് ഷോ ഉണ്ടെന്നറിയിച്ചാണ് വീട്ടില്‍ നിന്നുമിറങ്ങിയത്. പൂനെയില്‍ മറ്റൊരു സ്റ്റേജ് ഷോയും ഇവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ നടി പരിപാടിക്കെത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ ഭര്‍ത്താവ് പോലീസിനെ സമീപിച്ചു. തുടര്‍ന്ന് അന്വേഷണമായി. ഇതിനിടയില്‍ നടി സഞ്ചരിച്ച കാര്‍ ഖോപോലിയിലെ കൊക്കയില്‍ നിന്നും പോലീസ് കണ്ടെടുത്തു. 700 അടി താഴ്ചയിലാണ് കാര്‍ കണ്ടെത്തിയത്. ഡിസംബര്‍ മുപ്പതിനായിരുന്നു ഇത്.
മരിച്ചെന്ന് വരുത്തി കാമുകനൊപ്പം ഒളിച്ചോടിയ നടി ചെന്നൈയില്‍ പിടിയിലായി
എന്നാല്‍ ദമ്പതികളുടെ സുഹൃത്തായ സഞ്ജയ് സോങ്കറിനെ പോലീസ് ചോദ്യം ചെയ്തതോടെയാണ് രസകരമായ കഥയുടെ ചുരുളുകളഴിഞ്ഞത്. കാമുകനായ അലോക് പലിവലിനൊപ്പം നാടുവിടുകയായിരുന്നു ആല്‍ക്ക. അമ്മ മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയെന്ന് മക്കളറിയാതിരിക്കാനാണ് അവര്‍ വാഹനാപകടം സൃഷ്ടിച്ചത്. വാഹനാപകടത്തില്‍ താന്‍ മരിച്ചെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇത്. ആല്‍ക്കയുടെ ഭര്‍ത്താവ് സഞ്ജയ്ക്കും മറ്റൊരു ബന്ധമുണ്ടായിരുന്നു. ഇരുവരും പിരിയാന്‍ തീരുമാനിച്ചുറച്ചിരുന്നു. താന്‍ കാമുകനൊപ്പം പോവുകയാണെന്നും ആല്‍ക്ക ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. എന്നാല്‍ വാഹനാപകട വിവരങ്ങളൊന്നും ആല്‍ക്ക ഭര്‍ത്താവിനോട് പറഞ്ഞിരുന്നില്ല. കാമുകനൊത്ത് പുതിയ ജീവിതം നയിക്കുമ്പോള്‍ കുട്ടികള്‍ കടന്നുവരില്ലെന്ന് ഉറപ്പുവരുത്താനായിരുന്നു ആല്‍ക്കയുടെ പദ്ധതി.
SUMMARY: New Delhi: The ‘missing’ Marathi actress Alka Punewar’s chase story had all the ingredients necessary to make a Bollywood suspense thriller.
Keywords: Entertainment, Marathi actress, Eloped Alka Punewars,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia