ഭാര്യക്കും മകള്‍ക്കും അയല്‍വാസികളായ കുട്ടികള്‍ക്കും നേരേ ആസിഡ് ആക്രമണം; ഒളിവില്‍ പോയ യുവാവിന് വേണ്ടി പൊലീസ് അന്വേഷണം തുടരുന്നു
Dec 2, 2020, 10:45 IST
ADVERTISEMENT
കോട്ടയം: (www.kvartha.com 02.12.2020) ഭാര്യക്കും മകള്‍ക്കും അയല്‍വാസികളായ കുട്ടികള്‍ക്കും നേരേ യുവാവിന്റെ ആസിഡ് ആക്രമണം. ചൊവ്വാഴ്ച രാത്രി ഇരവിപുരം വാളത്തുങ്കലിലാണ് സംഭവം. വാളത്തുങ്കല്‍ സ്വദേശി ജയന് ആണ് ഭാര്യ രജി, മകള്‍ 14 വയസുകാരി ആദിത്യ എന്നിവര്‍ക്ക് നേരെ ആക്രമണം നടത്തിയത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ അയല്‍വാസികളായ പ്രവീണ, നിരഞ്ജന എന്നീ കുട്ടികള്‍ക്ക് നേരെയും ജയന് ആസിഡ് ആക്രമണം നടത്തി. സംഭവത്തില്‍ ഇരവിപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. മദ്യലഹരിയിലാണ് ആക്രമമെന്നാണ് സൂചന. ഒളിവില്‍ പോയ ജയന് വേണ്ടി അന്വേഷണം പൊലീസ് തുടരുകയാണ്.
Keywords: Kottayam, News, Kerala, attack, Crime, Wife, Children, Police, Enquiry, Case, Man's attack using with Acid against woman, daughter and neighboring children in Eravipuram
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

