Robbery At Temple | മഞ്ചേശ്വരത്ത് അയ്യപ്പ ക്ഷേത്രത്തില്‍ മോഷണം; പഞ്ചലോഹ വിഗ്രഹം മണിക്കൂറുകള്‍ക്കകം കണ്ടെത്തി

 


ADVERTISEMENT

കാസര്‍കോട്: (www.kvartha.com) മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ മോഷണം പോയ പഞ്ചലോഹ വിഗ്രഹം മണിക്കൂറുകള്‍ക്കകം കണ്ടെത്തി. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ വിഗ്രഹം കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ചെയാണ് മോഷണം നടന്ന വിവരം ക്ഷേത്ര ഭാരവാഹികള്‍ അറിയുന്നത്.

Aster_MIMS

പൂജാരി രാവിലെ എത്തിയപ്പോഴാണ് പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ശ്രീകോവിലിന്റെ പൂട്ടും തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് അഞ്ച് കിലോ ഭാരവും രണ്ടരയടി ഉയരവുമുള്ള വിഗ്രഹം ഇളക്കിയെടുത്തു. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളും കുത്തി തുറന്ന നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Robbery At Temple | മഞ്ചേശ്വരത്ത് അയ്യപ്പ ക്ഷേത്രത്തില്‍ മോഷണം; പഞ്ചലോഹ വിഗ്രഹം മണിക്കൂറുകള്‍ക്കകം കണ്ടെത്തി

ക്ഷേത്രത്തില്‍ നിന്ന് മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമികമായി കരുതുന്നതെന്നും ഭാരവാഹികള്‍ പറയുന്നു. മോഷണം സംബന്ധിച്ച് പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഒരാള്‍ മാത്രമാണോ കൂടുതല്‍ പേര്‍ ചേര്‍ന്നാണോ മോഷണം നടത്തിയത് എന്നതടക്കമുള്ള കാര്യത്തില്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Keywords: Kasaragod, News, Kerala, Police, Robbery, Crime, Temple, Manjeswaram: Ayyappa idol stolen and found hours later.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia