Arrested | ജൈന സന്യാസിയെ കൊന്ന് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചെന്ന കേസ്; 2 പേര്‍ അറസ്റ്റില്‍
Jul 10, 2023, 16:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗളൂറു: (www.kvartha.com) കര്‍ണാടകയിലെ ജൈന സന്യാസിയെ കൊന്ന് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചെന്ന കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാരായണ്‍ മാലി, ഹസന്‍ ദലായത് എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം ആറാം തീയതിയാണ് ചിക്കോടി സ്വദേശിയായ കാമകുമാര നന്ദി മഹാരാജയെ കാണാതാകുന്നത്. പിന്നീട് തൊട്ടടുത്തുള്ള നാനൂറടി താഴ്ച്ചയുള്ള ഒരു കുഴല്‍ക്കിണറില്‍ നിന്ന് സന്യാസിയുടെ ചില മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്.
പൊലീസ് പറയുന്നത്: നാരായണ്‍ മാലിക്ക് സന്യാസിയുമായി പണമിടപാടുണ്ടായിരുന്നു. ഇതിന്റെ പേരിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നാരായണ്‍ മാലി സന്യാസിയില്‍ നിന്ന് ലക്ഷങ്ങളാണ് കടം വാങ്ങിയിരുന്നത്. സന്യാസി ഇത് തിരിച്ച് ചോദിച്ചതോടെ ക്ഷുഭിതനായ നാരായണ്‍ ഇദ്ദേഹത്തെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനായി ഹാസന്റെ സഹായം തേടുകയായിരുന്നു. രണ്ടുപേരും ചേര്‍ന്ന് സന്യാസിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഹാസന്‍ ആണ് മൃതദേഹം കഷ്ണങ്ങളായി മുറിച്ച് കുഴല്‍ക്കിണറില്‍ തള്ളിയത്.
Keywords: Mangaluru, News, National, Crime, Police, Case, Mangaluru: Two arrested in Jain monk murder case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

