SWISS-TOWER 24/07/2023

Seized | സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കുഞ്ഞിന്റെ ഡയപറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; യാത്രക്കാരന്‍ പിടിയില്‍

 


ADVERTISEMENT

മംഗ്‌ളൂറു: (www.kvartha.com) സ്വര്‍ണം ഡയപറിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യാത്രക്കാരന്‍ പിടിയില്‍. മംഗ്‌ളൂറു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി 21 മാസം പ്രായമുള്ള മകളുടെ ഡയപറിനുള്ളിലെ പൗച്ചുകളില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു കണ്ടെത്തിയതെന്ന് കസ്റ്റംസ് ഉദ്യാഗസ്ഥര്‍ പറഞ്ഞു. 
Aster mims 04/11/2022

അതേസമയം മറ്റു രണ്ട് യാത്രക്കാരെ കൂടി കസ്റ്റംസ് പിടികൂടിയിരുന്നു. ഒരു യാത്രക്കാരന്‍ സ്വര്‍ണം പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ച് അരയില്‍ ബെല്‍റ്റ് പോലെ കെട്ടുകയും വേറൊരാള്‍  മലാശയത്തില്‍ ഒളിപ്പിക്കുകയും ചെയ്തിരുന്നു. മൂന്ന് യാത്രക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Seized | സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കുഞ്ഞിന്റെ ഡയപറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; യാത്രക്കാരന്‍ പിടിയില്‍

സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം 2023 മാര്‍ച് ഒന്ന് മുതല്‍ 15 വരെ 90.67 ലക്ഷം രൂപ വിലമതിക്കുന്ന 1,606 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. 

Keywords:  News, National, Seized, Smuggling, Gold, Crime, Mangaluru: Man Caught Smuggling Gold Inside Child's Diaper.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia