പ്രണയാഭ്യർത്ഥന നിരസിച്ചതിൻ്റെ പക; മംഗലപുരത്ത് വയോധികൻ കൊല്ലപ്പെട്ടു, ഭാര്യയ്ക്കും പരിക്ക്


● താഹ (67) ആണ് കൊല്ലപ്പെട്ടത്.
● താഹയുടെ ഭാര്യക്കും ആക്രമണത്തിൽ പരിക്ക്.
● ബന്ധുവായ റാഷിദ് അറസ്റ്റിൽ.
● വീടിൻ്റെ ഹാളിൽ വെച്ചായിരുന്നു ആക്രമണം.
● വയറിലും നെഞ്ചിലും ആഴത്തിൽ കുത്തി.
● പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: (KVARTHA) മംഗലപുരത്ത് ബന്ധുവായ യുവാവിൻ്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ ദാരുണമായി മരിച്ചു. മംഗലപുരം സ്വദേശി താഹ (67) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് താഹയുടെ ബന്ധുവായ റാഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പൊലീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച്, റാഷിദ് വിവാഹിതയായ താഹയുടെ മകളെ തനിക്ക് വിവാഹം ചെയ്തു നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ താഹ ഇത് നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആക്രമണം തടയാൻ ശ്രമിച്ച താഹയുടെ ഭാര്യയെയും റാഷിദ് ആക്രമിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
വീടിൻ്റെ ഹാളിലിരിക്കുകയായിരുന്ന താഹയെ ഭാര്യയെ അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്ത ശേഷം റാഷിദ് തടഞ്ഞുനിർത്തി വയറിലും നെഞ്ചിലും ആഴത്തിൽ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച റാഷിദിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിന്തുടർന്ന് പിടികൂടി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: An elderly man in Mangalapuram was fatally stabbed by a relative after refusing his marriage proposal to his married daughter. His wife was also injured.
#KeralaCrime, #Mangalapuram, #Murder, #MarriageProposal, #DomesticViolence, #Thiruvananthapuram