വീട്ടിലെ കിടപ്പുമുറിയില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

കട്ടപ്പന: (www.kvartha.com 20.02.2020) വീട്ടിലെ കിടപ്പുമുറിയില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. കട്ടപ്പന നിര്‍മല സിറ്റി കണ്ണംകുളം വീട്ടില്‍ മനു തോമസാണ്(30) അറസ്റ്റിലായത്. നിര്‍മാണം നടക്കുന്ന വീട്ടിലെ കിടപ്പുമുറിയില്‍ ഗ്രോബാഗിലാണ് കഞ്ചാവ് കഞ്ചാവ് കൃഷി. ഇയാളുടെ മുറിയില്‍ നിന്നും എട്ടു കഞ്ചാവ് ചെടികളാണ് കണ്ടത്തിയത്.

കഞ്ചാവു ചെടികള്‍ക്ക് വെളിച്ചം കിട്ടാനായി ഇലക്ട്രിക് ലൈറ്റുകള്‍ ഉപയോഗിച്ചും അയല്‍വാസികള്‍ കാണാതിരിക്കാന്‍ ജനലുകള്‍ മറച്ചുമാണ് ഇയാള്‍ കഞ്ചാവ് കൃഷി നടത്തിയത്. മാതാപിതാക്കളെ ഇയാള്‍ വീട്ടില്‍ നിന്ന് പിണക്കി അകറ്റി നിര്‍ത്തിയിരിക്കുകയാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ദിവസങ്ങളായി ഇയാള്‍ എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.

വീട്ടിലെ കിടപ്പുമുറിയില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്റ്റില്‍

Keywords:  Kattappana, News, Kerala, Arrest, Arrested, Crime, House, Cannabis, Observation, Bedroom, Excise, Man who arrested for growing cannabis in bedroom
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia