ഭാര്യയെ നൈനിറ്റാളില്‍ എത്തിച്ച് മലഞ്ചെരുവില്‍ നിന്ന് തള്ളിയിട്ടതായി 24കാരന്റെ കുറ്റസമ്മതം; അറസ്റ്റ്
Jul 27, 2021, 11:49 IST
ന്യൂഡെല്‍ഹി: (www.kvartha.com 27.07.2021) ഭാര്യയെ നൈനിറ്റാളിലെ കിഴക്കാംതൂക്കായ മലഞ്ചെരുവില്‍ നിന്ന് തള്ളിയിട്ടുവെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഭാര്യ ബബിത(29)യെ തള്ളിയിട്ട രാജേഷ് റായി എന്ന സെയില്‍സ്മാനെയാണ് ഡെല്‍ഹി അറസ്റ്റ് ചെയ്തത്. അതേസമയം ബബിതയുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ വിവാഹവാഗ്ദാനം നല്‍കി തന്നെ രാജേഷ് പീഡിപ്പിച്ചുവെന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആഗസ്റ്റില്‍ രാജേഷിനെ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലില്‍ അടച്ചു. താന്‍ രാജേഷിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബബിത പരാതി പിന്‍വലിച്ചതോടെ ഒക്ടോബറില്‍ രാജേഷ് ജയില്‍ മോചിതനാവുകയും പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ബബിതയുമായി വഴക്കടിച്ചിരുന്ന രാജേഷ് സ്ഥിരമായി അവരെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
തുടര്‍ന്ന് തന്റെ വീട്ടിലേക്ക് മടങ്ങിയ ബബിതയെ കഴിഞ്ഞ മാസം രാജേഷ് വീണ്ടും ഉത്തരാഖണ്ഡിലുള്ള തന്റെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു. പിന്നീട് ബബിതയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. സംഭവത്തില്‍ കുടുംബം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് രാജേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഭാര്യയെ നൈനിറ്റാളില്‍ കൊണ്ടുപോയി മലഞ്ചെരുവില്‍ നിന്നു തള്ളിയിട്ടുവെന്ന് രാജേഷ് കുറ്റസമ്മതം നടത്തി.
Keywords: New Delhi, News, National, Crime, Killed, Police, Wife, Complaint, Man takes woman to Nainital and pushes her off cliff; arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.