Arrested | 'ചെരിപ്പ് കടയില്‍ നിന്ന് 10 ലക്ഷം രൂപ കവര്‍ന്നു'; മുന്‍ ജീവനക്കാരനെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്
May 27, 2023, 10:46 IST
തിരൂര്‍: (www.kvartha.com) ചെരിപ്പുകടയില്‍നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. നിസാമുദ്ദീനെയാണ് (24) സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടയത്. കഴിഞ്ഞദിവസം പുലര്‍ചെയാണ് പൂങ്ങോട്ടുകുളത്തെ ചെരുപ്പ് കടയില്‍ മോഷണം നടന്നത്.
പൊലീസ് പറയുന്നത്: വെള്ളിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ജീവനക്കാര്‍ മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അടുത്ത കടയിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞു. സ്ഥാപനത്തിലെ മുന്‍ജീവനക്കാരനാണ് പ്രതി. തുടര്‍ന്ന് ഇയാളെ കോലൂപാലത്തുവെച്ച് പിടികൂടി.
സ്ഥാപനത്തിലെ സിസിടിവി മോണിറ്ററും ഹാര്‍ഡ് ഡിസ്‌കും മോഷ്ടാവ് എടുത്തുകൊണ്ടുപോയിരുന്നു. പ്രതിയുടെ വീട്ടില്‍ നിന്ന് മോഷ്ടിക്കപ്പെട്ട പണം പൊലീസ് കണ്ടെടുത്തു. സിസിടിവി ഉപകരണങ്ങള്‍ മാങ്ങാട്ടിരി ഭാഗത്ത് പുഴയില്‍ ഉപേക്ഷിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പണത്തിന് അത്യാവശ്യം വന്നതിനാലാണ് മോഷണം നടത്തിയതെന്ന് പ്രതി പറയുന്നു.
Keywords: Thirur, News, Kerala, Robbery, Theft, Footwear Shop, Police, Man stole 10 lakhs from footwear shop.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.