വയനാട്: (www.kvartha.com 03.12.2021) കമ്പളക്കാട് യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചന്ദ്രന്‍, ലിനീഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കാട്ടുപന്നിയെന്ന് കരുതിയാണ് യുവാവിന് നേരെ വെടിയുതിര്‍ത്തത് എന്നാണ് പ്രതികളുടെ വാദം. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടത്തറ സ്വദേശി ജയന്‍ (36) വെടിയേറ്റ് മരിച്ചത്.
ജയന് വെടിയേറ്റത് ദൂരെ നിന്നാണെന്ന് പോസ്റ്റ്‌മോര്‍ടെം റിപോര്‍ട് വ്യക്തമാക്കുന്നു. പാടത്ത് ഇറങ്ങിയ കാട്ടുപന്നിയെ തുരത്തുമ്പോഴാണ് യുവാവിന് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. ജയന് വെടിയേല്‍ക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. വയനാട് എസ്പി അരവിന്ദ് സുകുമാരന്‍, കല്‍പറ്റ ഡിവൈഎസ്പി ഉള്‍പെടെ 15 ഉദ്യോഗസ്ഥരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Keywords: Wayanad, News, Kerala, Arrest, Arrested, Police, Injured, Shot dead, Crime, Man shot dead in Wayanad; 2 arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.