Jailed | 10 വയസുകാരനെ പീഡിപ്പിച്ചെന്ന കേസ്; 64കാരന് 95 വര്‍ഷം കഠിന തടവും പിഴയും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com) 10 വയസുകാരനെ പീഡിപ്പിച്ചെന്ന കേസില്‍ 64കാരന് 95 വര്‍ഷം കഠിന തടവും, നാലേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ചാലക്കുടി പോക്സോ കോടതി. ഹൈദ്രോസിനെയാണ് കോടതി ശിക്ഷിച്ചത്. പിഴത്തുക മുഴുവനായും ഇരയ്ക്ക് നല്‍കാനും കോടതി വിധിച്ചു. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Aster mims 04/11/2022

പൊലീസ് പറയുന്നത്: പ്രതി ഹൈദ്രോസ് കിളികളെ പിടികൂടി വില്‍പന നടത്തിവന്നിരുന്ന ആളാണ്. പീഡനത്തിനിരയായ വിദ്യാര്‍ഥി പ്രതിയില്‍ നിന്നും കിളികളെ വാങ്ങാന്‍ പതിവായി എത്തിയിരുന്നു. ഇതിനിടെയാണ് പ്രതി ഹൈദ്രോസ് കുട്ടിയെ ഭീഷണിപ്പെടുത്തി പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. 2018 മുതല്‍ ഒരു വര്‍ഷത്തോളം പ്രതി കൂട്ടിയെ പീഡിപ്പിച്ചു.

Jailed | 10 വയസുകാരനെ പീഡിപ്പിച്ചെന്ന കേസ്; 64കാരന് 95 വര്‍ഷം കഠിന തടവും പിഴയും

ഒടുവില്‍ സഹികെട്ട കുട്ടി സുഹൃത്തുക്കളോട് പീഡന വിവരം പറയുകയും തുടര്‍ന്ന് സുഹൃത്തുക്കള്‍ പീഡിപ്പിച്ച കാര്യം പ്രതിയോട് ചോദിച്ചു. എന്നാല്‍ പ്രതി ഇവരേയും ഭീഷണിപ്പെടുത്തി തിരികെ അയച്ചതോടെ സുഹൃത്തുക്കള്‍ പീഡനവിവരം കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Keywords: Thrissur, News, Kerala, Jailed, Crime, Molestation, Court, Court order, Police, Man sentenced to 94 years in jail for molesting minor.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia