Imprisonment | വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവിന് 22 വര്‍ഷം തടവും പിഴയും
ADVERTISEMENT
തൃശൂര്‍: (www.kvartha.com) വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 22 വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കുന്നംകുളം പോക്സോ കോടതി. ആദര്‍ശി(23)നാണ് ശിക്ഷ വിധിച്ചത്. 2018 ജൂലൈയില്‍ കേസിനാസ്പദമായ സംഭവം നടക്കുന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പെണ്‍കുട്ടിക്ക് പുസ്തകം കൊടുക്കാനെന്ന വ്യാജേനെ പ്രതി വീട്ടിലേക്ക് അതിക്രമിച്ചു കയറിയായിരുന്നു പീഡനം. കുട്ടിയുടെ മാതാപിതാക്കള്‍ പാവറട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
Keywords: Thrissur, News, Kerala, Girl, Case, Police, Crime, Jail, Court, Court Order, Molestation, Imprisonment, Man sentenced to 22 years in jail for molesting minor girl.

