Fraud | ഇസ്രാഈലിലേക്ക് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ യുവാവ് റിമാൻഡിൽ


● കണ്ണൂർ സ്വദേശിയായ ശ്രീതേഷ് ആണ് അറസ്റ്റിലായത്
● 'എറണാകുളം നോർത്തിൽ സ്ഥാപനം വഴി തട്ടിപ്പ് നടത്തി'
● 'കുറുപ്പംപടിയിൽ മാത്രം 15 ലക്ഷം രൂപയുടെ തട്ടിപ്പ്'
പയ്യന്നൂർ: (KVARTHA) ഇസ്രാഈലില്‍ ജോലി വഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ കൊച്ചിയിൽ അറസ്റ്റിലായ കണ്ണൂർ സ്വദേശിയായ യുവാവിനെ റിമാൻഡ് ചെയ്തു. ശ്രീതേഷ് (35) എന്നയാളെയാണ് കുറുപ്പംപടി പൊലീസ് പിടി കൂടിയത്. എറണാകുളം നോർത്തില്‍ ശ്യാം എന്ന വ്യാജ പേരില്‍ ഡ്രീം ഹോളിഡെയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയാണ് ശ്രീതേഷ് എന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത് ഇങ്ങനെ: 'കുറുപ്പംപടിയില്‍ രജിസ്റ്റർ ചെയ്ത കേസുകള്‍ പ്രകാരം മാത്രം ഇയാള്‍ പതിനഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ട്. ഉദ്യോഗാർത്ഥികളി ൽ നിന്നുംഗഡുക്കളായാണ് പണം കൈപ്പറ്റിയിട്ടുള്ളത്. എറണാകുളത്തെ ഓഫീസ് വഴി തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ മാസങ്ങള്‍ നീണ്ട ശാസ്ത്രീയാന്വേഷണത്തിലൂടെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്'.
റൂറല്‍ എസ്പി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ എ.എസ്.പി ശക്തിസിംഗ് ആര്യ, കുറുപ്പംപടി ഇൻസ്പെക്ടർ വി.എം കഴ്സണ്‍, സബ് ഇൻസ്പെക്ടർമാരായ എല്‍ദോ പോള്‍. അബ്ദുള്‍ ജലീല്‍, ഇബ്രാഹിംകുട്ടി ,എ എസ് ഐ എം.ബി. സുബൈർ , സി പി ഒമാരായ അരുണ്‍ കെ. കരുണൻ, പി.എം. ഷക്കീർ, സഞ്ജു ജോസ്, എന്നിവരാണ് ഉണ്ടായിരുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A man from Kannur was arrested for cheating job seekers with fake job offers in Israel, swindling over fifteen lakh rupees. He was remanded after an investigation.
#IsraelJobFraud #KannurNews #KochiCrime #JobScam #PoliceInvestigation #FraudArrest