Fraud | യുവതിയിൽ നിന്നും സ്വർണാഭരണങ്ങൾ നിക്ഷേപമായി വാങ്ങി മുങ്ങിയെന്ന കേസിൽ യുവാവ് റിമാൻഡിൽ

 
Man remanded for cheating woman of gold in wellness company investment scam
Man remanded for cheating woman of gold in wellness company investment scam

Photo: Arranged

● ഒരു വർഷമായി ഒളിവില്‍ കഴിയുകയായിരുന്നു 
● ആറ് പ്രതികളാണ് കേസിലുള്ളത് 
● കമ്പനിയിൽ നിക്ഷേപിച്ചാൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് വാഗ്ദാനം നൽകി

കണ്ണൂർ: (KVARTHA) ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വെൽനെസ് സ്വകാര്യ കമ്പനിയിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവതിയില്‍നിന്ന് 35 പവൻ സ്വർണാഭരണം തട്ടിയെടുത്തെന്ന കേസില്‍ യുവാവ് റിമാൻഡിൽ. തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തത്. ടി കെ മശ്ഹൂദിനെ (30) യാണ് കോഴിക്കോടുനിന്ന് ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്.

നിട്ടൂർ കുന്നോത്ത് ഗുംട്ടിയിലെ പൂക്കോടൻ വീട്ടില്‍ ഷഹസാദി സലീം ഷെയ്ഖിന്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയില്‍നിന്ന് നിക്ഷേപമായി 35 പവൻ സ്വർണം തട്ടിയെടുത്തെന്നാണ് പരാതി. ആകെ ആറ് പ്രതികളുള്ള കേസില്‍ ആറാമനാണ് അറസ്റ്റിലായ മശ്ഹൂദ്.

2021 ജൂണ്‍ 24നാണ് ധർമടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു വർഷമായി ബംഗളൂരുവിലും കോഴിക്കോടുമായി ഒളിവില്‍ കഴിയുകയായിരുന്നു മശ്ഹൂദ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ധർമടം എസ്ഐ ജെ ഷജീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കോഴിക്കോട്ടെത്തി പ്രതിയെ പിടികൂടിയത്.

#KeralaCrime #InvestmentScam #GoldFraud #WellnessCompany #Arrest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia