Girl killed | 'പിതാവ് മകളെ വെട്ടിക്കൊന്നു'; ഗ്രാമത്തിലെ യുവാക്കളുമായി സംസാരിച്ചതിന്റെ പേരിലാണ് കൊലപാതകമെന്ന് പൊലീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com) ആന്ധ്രാപ്രദേശിലെ വനപര്‍ത്തി ജില്ലയില്‍ പെണ്‍കുട്ടിയെ പിതാവ് വെട്ടികൊലപ്പെടുത്തിയതായി റിപോര്‍ട്. പെബ്ബൈര്‍ മണ്ഡലത്തിലെ ഗ്രാമത്തില്‍ നിന്നുള്ള 37 കാരനായ കര്‍ഷകന്റെ മൂന്ന് മക്കളില്‍ രണ്ടാമത്തെയാളാണ് മരിച്ചത്. ഗ്രാമത്തിലെ യുവാക്കളുമായി സംസാരിച്ചതിന്റെ പേരിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.

Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പെബ്ബാറില്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു പെണ്‍കുട്ടി. ദീപാവലിയോടനുബന്ധിച്ച് കുട്ടികള്‍ അമ്മയോടൊപ്പം വീട്ടിലേക്ക് പോയിരുന്നു. കുട്ടികള്‍ പിന്നീട് തിരിച്ചെത്തി. ചൊവ്വാഴ്ച രാവിലെ, മൂത്ത പെണ്‍കുട്ടി അവളുടെ കോളജിലേക്കും ഇളയവള്‍ അവളുടെ ബോര്‍ഡിംഗ് സ്‌കൂളിലേക്കും പോയി.

Girl killed | 'പിതാവ് മകളെ വെട്ടിക്കൊന്നു'; ഗ്രാമത്തിലെ യുവാക്കളുമായി സംസാരിച്ചതിന്റെ പേരിലാണ് കൊലപാതകമെന്ന് പൊലീസ്

15 വയസുകാരിയുടെ സ്‌കൂള്‍ തുറക്കാത്തതിനാല്‍ വീട്ടില്‍ തനിച്ചായിരുന്നു. ഈ സമയം, ഗ്രാമത്തിലെ യുവാക്കളോട് സംസാരിക്കരുതെന്ന് പെണ്‍കുട്ടിയോട് പിതാവ് പറഞ്ഞിരുന്നു. ഇത് അനുസരിക്കാതെ കുട്ടി മറ്റുള്ളവരോട് സംസാരിച്ചതില്‍ ക്ഷുഭിതനായ പിതാവ് ചൊവ്വാവ്ച രാവിലെ 10 മണിയോടെ, കോടാലി ഉപയോഗിച്ച് മകളെ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പിതാവിനെ അറസ്റ്റ് ചെയ്തു. പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ദുരഭിമാനക്കൊല അല്ലെന്നാണ് പ്രാഥമിക നിഗമനം. പറഞ്ഞത് അനുസരിക്കാത്തതിലുള്ള ദേഷ്യത്തില്‍ പിതാവ് മകളെ കൊലപ്പെടുത്തുകയായിരുന്നു.

Keywords: Hyderabad, News, National, Police, Crime, Killed, Girl, Father, Man kills girl for talking to men.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script