മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്
Mar 5, 2021, 17:47 IST
മുംബൈ: (www.kvartha.com 05.03.2021) മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്. മുംബൈയിലെ ശിര്‍ദി നഗറിലാണ് നാടിനെ ഞെട്ടിച്ച സംഭവം. ഭാര്യ വനിത(30)യെ കൊലപ്പെടുത്തിയ ഭര്‍ത്താവ് രൂപേഷ് ശ്യാംറാവു മോറ(35)യെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധാനാഴ്ച മദ്യപിച്ച് വീട്ടിലെത്തിയ ഓടോഡ്രൈവറായ രൂപേഷ് വീണ്ടും മദ്യപിക്കാനായി ഭാര്യയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ യുവതി തയ്യാറാകാത്തതോടെ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമായി.
വഴക്കിനിടെ രൂപേഷ് കത്തിക്കൊണ്ട് കഴുത്തറുക്കുകയായിരുന്നു. എന്നിട്ടും ദേഷ്യം മാറാതെ ചുറ്റികയെടുത്ത് തലക്കടിച്ചെന്നും പൊലീസ് പറയുന്നു. ഇതിനു ശേഷം ഇയാള്‍ ഓടോയില്‍ കയറി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. വീട്ടില്‍ നിന്നും രക്ഷപ്പെടുന്നതിന് മുമ്പ് അയല്‍വാസിയെ വിളിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കാര്യവും രൂപേഷ് പറഞ്ഞു. തുടര്‍ന്ന് അയല്‍വാസികളാണ് കൊലപാതകവിവരം പൊലീസിനെ അറിയിച്ചത്. രൂപേഷിന്റെ മദ്യപാനത്തെ തുടര്‍ന്ന് വീട്ടില്‍ കലഹം പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.