നിരവധി കേസുകളില്‍ ഉള്‍പെട്ട യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

 


ADVERTISEMENT

ചാത്തന്നൂര്‍: (www.kvartha.com 03.04.2022) നിരവധി കേസുകളില്‍ ഉള്‍പെട്ട യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പരവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട കലേഷ് (30) ആണ് കാപ്പ പ്രകാരം പിടിയിലായത്. പരവൂര്‍, കൊട്ടിയം, പള്ളിത്തോട്ടം, ശക്തികുളങ്ങര എന്നീ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി മദ്യം, മയക്കുമരുന്ന് കേസുകളിലും അടിപിടി കേസുകളിലും ഉള്‍പെട്ടയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

നിരവധി കേസുകളില്‍ ഉള്‍പെട്ട യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊല്ലത്തെ വിവിധ പൊലീസ്, എക്‌സൈസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ 16 ഓളം കേസുകള്‍ നിലവിലുണ്ട്. മുമ്പ് ഒരു തവണ കാപ്പ ചുമത്തി ജയിലിലാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടതിനാലാണ് ഇയാള്‍ക്കെതിരെ ജില്ല പൊലീസ് മേധാവി ടി നാരായണന്‍ കാപ്പ ചുമത്തുന്നതിന് കലക്ടര്‍ അഫ്‌സാന പര്‍വീണിന് റിപോര്‍ട് നല്‍കിയത്. ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കി.

Keywords:  News, Kerala, Police Station, Police-station, Case, Police, Crime, Local-News, Local News, Jail, Man involved in several cases, jailed.
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia