Injured | ‘ലോട്ടറി അടിച്ച സന്തോഷത്തിൽ നടന്ന മദ്യപാന പാർട്ടിയിൽ സുഹൃത്തിന് തലയ്ക്കടി’; ഗുരുതരാവസ്ഥയിൽ


● കൂത്തുപറമ്പ് സ്വദേശിയായ കെ ശ്രീജേഷ് ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്.
● പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
● ഇയാളുടെ നില ഗുരുതരായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കണ്ണൂർ: (KVARTHA) ലോട്ടറി അടിച്ച സന്തോഷത്തിൽ സുഹൃത്തുക്കൾക്കൊപ്പം നടത്തിയ മദ്യപാന പാർട്ടിയിൽ തലയ്ക്കടിയേറ്റ് 42 കാരൻ ഗുരുതരാവസ്ഥയിലുള്ളതായി പരാതി. കൂത്തുപറമ്പ് സ്വദേശിയായ കെ ശ്രീജേഷ് ആണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്
കഴിഞ്ഞ ഡിസംബർ 27ന് സുഹൃത്തുക്കളെ കാണാനാണെന്ന് പറഞ്ഞാണ് ശ്രീജേഷ് വീട്ടിൽ നിന്ന് പോയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും മകനെ കാണാതായതോടെ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. പിന്നീട് അയൽവാസികളാണ് മകന് അപകടം സംഭവിച്ചുവെന്ന് അറിയിച്ചതെന്നും അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ലോട്ടറി അടിച്ചതിന്റെ സന്തോഷത്തിൽ കൂട്ടുകാർക്ക് നടത്തിയ മദ്യസൽക്കാര പാർട്ടിക്കിടെ അടിയേറ്റാണ് ശ്രീജേഷിന് പരിക്കേറ്റതെന്നാണ് ബന്ധുക്കളുടെ ആരോപണം. പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
അതേസമയം, ചോരയൊലിപ്പിച്ച് വീണുകിടക്കുന്നതു കണ്ട് രണ്ട് സുഹൃത്തുക്കളാണ് ശ്രീജേഷിനെ പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചതെന്നും സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ ലഭിച്ചില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.
പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചലനശേഷിയും സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ട ശ്രീജേഷിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇയാളുടെ നില ഗുരുതരായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഈ ദു:ഖകരമായ സംഭവത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A 42-year-old man from Koothuparamba was severely injured during a celebratory drinking party after winning the lottery. He is in critical condition after suffering a head injury.
#LotteryWin, #HeadInjury, #Accident, #Celebration, #Koothuparamba, #KeralaNews