'മാധ്യമപ്രവര്‍ത്തകയ്ക്കെതിര വധ, ബലാത്സംഗ ഭീഷണി'; ഒരാള്‍ പിടിയില്‍, മറ്റ് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്
Feb 11, 2022, 12:06 IST
മുംബൈ: (www.kvartha.com 11.02.2022) ഡെല്‍ഹി ആസ്ഥാനമായുള്ള മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ അധിക്ഷേപകരമായ കമന്റുകളും വധ/ബലാത്സംഗ ഭീഷണിയും സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തുവെന്ന പരാതിയില്‍ മുംബൈ സൈബര്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഭോപാലില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ജനുവരി അവസാനത്തോടെ ഒരു പ്രഥമ വിവര റിപോര്‍ട് (എഫ്‌ഐആര്‍) രെജിസ്റ്റര്‍ ചെയ്തെങ്കിലും, പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
അന്വേഷണത്തിനിടെ, മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ നടത്തിയ 26,000 അശ്ലീല കമന്റുകളില്‍ ഒന്ന്, ഭോപാല്‍ ആസ്ഥാനമായുള്ള കോളജില്‍ നിന്ന് പഠനം നിര്‍ത്തിയ സിദ്ധാര്‍ഥ് ശ്രീവാസ്തവയുടേത് (24) ആണെന്ന് കണ്ടെത്തി. ശ്രീവാസ്തവ് മാധ്യമപ്രവര്‍ത്തകയെ അവളുടെ ജോലിയുടെ പേരില്‍ ഭീഷണിപ്പെടുത്തി. മാധ്യമപ്രവര്‍ത്തകയ്‌ക്ക് അവസാന മുന്നറിയിപ്പ് നല്‍കുകയും ലൈംഗികത പ്രകടമാക്കുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ശ്രീവാസ്തവയ്ക്ക് നോടീസ് നല്‍കിയിരുന്നതായും പൊലീസ് പറഞ്ഞു.

ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയാണ് ശ്രീവാസ്തവയെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ ലൈംഗിക പീഡനം, അപകീര്‍ത്തിപ്പെടുത്തല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, വാക്ക്, ആംഗ്യങ്ങള്‍ അല്ലെങ്കില്‍ സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവൃത്തി എന്നീ വകുപ്പുകള്‍ക്കും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
'ഐ ഹേറ്റ് ഇന്‍ഡ്യ, ഐ ഹേറ്റ് ഇന്‍ഡ്യന്‍സ്' എന്നെഴുതിയ മോര്‍ഫ് ചെയ്ത വ്യാജ ട്വീറ്റ് പോസ്റ്റ് ചെയ്തതിന് ജനുവരിയില്‍ മുംബൈ സൈബര്‍ പൊലീസ് ചില സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ക്കെതിരെ കേസെടുത്തു. തുടര്‍ന്ന്, 'എനിക്കെതിര ബലാത്സംഗ, വധഭീഷണി മുഴക്കിയതിന് മുംബൈ സൈബര്‍ ക്രൈം ആദ്യത്തെ അറസ്റ്റ് നടത്തിയെന്ന് വ്യാഴാഴ്ച, മാധ്യമപ്രവര്‍ത്തക ട്വീറ്റ് ചെയ്തിരുന്നു. തനിക്ക് നീതി വാഗ്ദാനം ചെയ്ത മുംബൈ പൊലീസിന്റെ ആത്മാര്‍ഥതയെ അഭിനന്ദിക്കുന്നെന്നും ട്വീറ്റ് ചെയ്തു.
'മറ്റ് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഈ പീഡനത്തിനും ഭീഷണിക്കുമെതിരെ പോരാടാന്‍ മറ്റ് സ്ത്രീകളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടം സൃഷ്ടിക്കുന്നതില്‍ ഞങ്ങള്‍ക്ക് തുല്യ ഉത്തരവാദിത്തമുണ്ട്' മാധ്യമപ്രവര്‍ത്തക പിന്നീട് ട്വീറ്റ് ചെയ്തു.
Keywords: Mumbai, News, National, Crime, Arrest, Case, Police, Journalist, Threat, Man held for posting obscene comments, death, rape threats to scribe

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.