തിരുവനന്തപുരം: (www.kvartha.com 17.02.2020) യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ആറ്റിങ്ങല്‍ കടുവയില്‍ സ്വദേശികളായ സന്തോഷും ശാന്തികൃഷ്ണയുമാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. അയല്‍വാസികളായ സന്തോഷും ശാന്തികൃഷ്ണയും അടുപ്പത്തിലായിരുന്നുവെന്ന് അയല്‍വാസികളുടെ മൊഴി കിട്ടിയതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ശാന്തികൃഷ്ണയുടെ ഭര്‍ത്താവ് വിദേശത്താണ്. രണ്ട് മക്കളും പഠിക്കാന്‍ പോയിരുന്ന സമയത്താണ് സന്തോഷ് ശാന്തികൃഷ്ണയുടെ വീട്ടിലെത്തിയത്. സംഭവദിവസം സന്തോഷിന്റെ ഭാര്യയും കുട്ടികളും ബന്ധുവിട്ടീല്‍ പോയിരുന്നു. ശാന്തികൃഷ്ണയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം സന്തോഷ് പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ തൂങ്ങി മരിച്ചുവെന്ന് പൊലീസ് അറിയിച്ചു.
അതേസമയം കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും മറ്റു കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇരുവരുടേയും മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. സംഭവത്തില്‍ വിദശമായ അന്വേഷണം ആരംഭിച്ചതായി ആറ്റിങ്ങല്‍ പൊലീസ് അറിയിച്ചു.
Keywords: Thiruvananthapuram, News, Kerala, Death, Suicide, Police, Case, Crime, Enquiry, Woman, Hospital, man committed suicide in attingal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.