അയല്‍വാസിയെ ഇരുമ്പുവടി കൊണ്ട് മര്‍ദിക്കുകയും മാലിന്യം കഴിപ്പിക്കുകയും ചെയ്തതായി പരാതി; യുവാവ് അറസ്റ്റില്‍
Aug 2, 2021, 14:18 IST
ADVERTISEMENT
മുംബൈ: (www.kvartha.com 02.08.2021) അയല്‍വാസിയെ ഇരുമ്പുവടി കൊണ്ട് മര്‍ദിക്കുകയും ചവറ്റുകൂട്ടയില്‍ നിന്ന് മാലിന്യം കഴിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവിനെ മേഘ്‌വാഡി പൊലീസ് അറസ്റ്റ് ചെയതത്. സംഭവത്തില്‍ മറ്റൊരാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പരാതിക്കാരനും പ്രതിയും ഒരേ തെരുവിലാണ് താമസം. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം.
തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രതിയായ അബ്ദുള്‍ ഖാലിദ് മാലിക് ഷെയ്ഖി(47)നെ ക്രൈം ബ്രാഞ്ച് സംഘം റെയില്‍വെ സ്‌റ്റേഷന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വധശ്രമത്തിന് ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പഴയ തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നും പൊലീസ് പറയുന്നു.
Keywords: Mumbai, News, National, Crime, Police, Complaint, attack, Man attacked and made to eat garbage in Mumbai; 1 held
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

